Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Action taken against five employees for mistreating children at a day care center.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:34 am IST
in India

ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയറില്‍ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുട്ടികളെ ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീനുള്ളിലിരുത്തിയും ടോയ്‌ലറ്റുകളില്‍ ഇരുത്തിയ ശേഷം ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് കുട്ടികളുടെ വായിലേക്ക് നേരിട്ട് വെള്ളം അടിച്ചുമാണ് ജീവനക്കാര്‍ ഉപദ്രവിച്ചത്. കരയുന്ന കുട്ടികളെ ബാത്ത്റൂമുകളില്‍ പൂട്ടിയിടുകയും വിവരം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഐടി കമ്പനിയായ കേപ്‌ജെമിനിയുടെ കാമ്പസിനുള്ളിലെ ഡേ കെയറിലായിരുന്നു സംഭവം. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ജീവനക്കാര്‍ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ കരയുകയോ ബഹളം വയ്‌ക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാര്‍ ഇത്തരത്തില്‍ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

കമ്പനിയിലെ ജീവനക്കാര്‍ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് ഇവിടെയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. ചൈല്‍ഡ് ഹെല്‍പ്‌ലൈനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുറ്റാരോപിതരായ അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേപ്‌ജെമിനിയുടെ ഡേ കെയര്‍ താത്കാലികമായി അടച്ചു.

അതേസമയം പീഡനങ്ങള്‍ മാനേജ്മെന്റിനെ അറിയിച്ച മുന്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും വിവരമുണ്ട്. കുട്ടികളോടുള്ള അതിക്രമം ഈ ജീവനക്കാരി നേരത്തെ ഡേ കെയര്‍ സൂപ്പര്‍വൈസറെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പകരം, അവര്‍ക്ക് ജോലി നഷ്ടപ്പെടുകയായിരുന്നു. ഡേ കെയറില്‍ ഏകദേശം 50 മുതല്‍ 60 വരെ കുട്ടികളാണ് എന്റോള്‍ ചെയ്തിരുന്നത്. ഇതില്‍ 15 മുതല്‍ 20 വരെ കുട്ടികള്‍ ദിവസവും ഇവിടെ എത്തിയിരുന്നു. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദീര്‍ഘനാളായി ഇവിടെ നടക്കുന്നുണ്ടായിരുന്നു. അധികൃതര്‍ക്ക് നേരത്തെ ഇതിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജീവനക്കാരില്‍ ഒരാള്‍ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്.

Tags: Daycare in BengaluruCapgeminiabuse of children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.