Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:54 am IST
inKerala, Parivar

കായംകുളം: എല്ലാവരും സ്നേഹപൂര്‍വം ‘ഗോപാല്‍ജി’ എന്ന് വിളിക്കുന്ന ഗോപാലന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഘശാഖയില്‍ എത്തിയത്. ഏഴ് പതിറ്റാണ്ടായി ആര്‍എസ്എസിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. പക്ഷാഘാത ചികിത്സ തുടരുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസവും ശാഖയില്‍ പങ്കെടുത്തിരുന്നു. ഗോപാല്‍ജി ഇക്കഴിഞ്ഞ വര്‍ഷവും 135 കേസരി വരിക്കാരെ ചേര്‍ത്തിരുന്നു. 1947 മെയ് 5ന് നിറയില്‍ മുക്കില്‍ രാമന്‍, ചെല്ലമ്മ മൂത്തമകന്‍ ആയി ജനനം. വിദ്യാഭ്യാസം പുളിയറ സ്‌കൂളില്‍ ആയിരുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിറയില്‍മുക്ക് ശാഖയില്‍ പോയി തുടങ്ങിയത്. ആ സമയം പി. പരമേശ്വരന്‍ ആയിരുന്നു കാര്‍ത്തികപ്പള്ളി താലൂക്ക് പ്രചാരക്. ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പങ്കെടുത്ത 1965ലെ കോയമ്പത്തൂര്‍ പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്തു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴ പാണാവള്ളി മണ്ഡലത്തില്‍ വിസ്താരക് ആയി. പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച ശേഷം പരമേശ്വര്‍ജിയുടെ നിര്‍ദേശ പ്രകാരം വയനാട്ടിലെത്തി. തിരികെ നാട്ടില്‍ എത്തി സംഘ പ്രവര്‍ത്തനത്തില്‍ സജീവമായി. 1971ല്‍ ചിറയിന്‍കീഴ് താലൂക്ക് പ്രചാരക് ആയി. ആദ്യം വര്‍ക്കല കേന്ദ്രമാക്കിയും, പിന്നീട് ആറ്റിങ്ങല്‍ കേന്ദ്രമാക്കിയും 5 വര്‍ഷം പ്രവര്‍ത്തിച്ചു.

1973-ല്‍ നാഗ്പൂരില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുത്തു. 1975-ല്‍ കോഴിക്കോട് പേരാമ്പ്ര താലൂക്ക് പ്രചാരക് ആയിരിക്കുമ്പോഴാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്നത്. ആദ്യദിനം തന്നെ കാര്യാലയം പോലീസ് പൂട്ടി. ഒരാഴ്ചക്കാലം ഒളിവില്‍ കഴിഞ്ഞു.

പിന്നീട് സംഘ നിര്‍ദേശ പ്രകാരം തിരികെ ആലപ്പുഴയില്‍ എത്തി. കര്‍ത്തികപ്പള്ളി താലൂക് പ്രചാരക് ആയിരുന്ന സുകുമാര്‍ പോലീസ് പിടിയിലായതിനെ തുടര്‍ന്ന് കാര്‍ത്തികപ്പള്ളി- മാവേലിക്കര താലൂക്ക് പ്രചാരക് ആയി ഗോപാല്‍ജി പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പരസ്യ പ്രതിഷേധം നടത്തിയതിന് ഗോപാല്‍ജി അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു ഭീകര ലോക്കപ്പ് മര്‍ദനത്തിന് വിധേയരാക്കി. ആറു മാസത്തെ കഠിന തടവ് കഴിഞ്ഞ് വീണ്ടും കാര്‍ത്തികപ്പള്ളി താലൂക് പ്രചാരക്, 1979-80 പാലക്കാട് പട്ടാമ്പി താലൂക് പ്രചാരക്, 1981-83 ഗുരുവായൂര്‍ താലൂക്ക് പ്രചാരക് ആയും പ്രവര്‍ത്തിച്ചു.

അമ്മ രോഗബാധിത ആയതിനെ തുടര്‍ന്ന് തിരികെ വന്നു. 1984-ല്‍ വിവാഹിതനായി. പിന്നീട് ആലപ്പുഴ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ചെങ്ങന്നൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, വിഭാഗ് സമ്പര്‍ക്ക പ്രമുഖ് തുടങ്ങി വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.

1974 മുതല്‍ 1983 വരെ തുടര്‍ച്ചയായി സംഘം ശിക്ഷാ വര്‍ഗില്‍ ശിക്ഷകനായിരുന്നു. സ്ഥാനീയ കാര്യകര്‍ത്താവായി പ്രവര്‍ത്തിക്കുന്ന സമയം കായംകുളം ഐടിഐ മാനേജര്‍ ആയും, മാവേലിക്കര വിദ്യാധിരാജ നഴ്സിങ് സ്‌കൂള്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012- കാലഘട്ടത്തില്‍ പാണ്ടനാട് ബാലാശ്രമത്തിന്റെ ചുമതല ഉള്ളപ്പോഴായിരുന്നു പക്ഷാഘാതം ഉണ്ടായത്.

ശാരീരിക അവശതകള്‍ക്കിടയിലും മുടങ്ങാതെ ശാഖയിലെത്തുകയും, ഗൃഹസമ്പര്‍ക്കങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്ന അവസാന നിമിഷവും ശാഖയില്‍ സജീവമായിരുന്നു.

നിലവില്‍ കായംകുളം ഖണ്ഡ് സഹ സംഘചാലകായിരുന്നു. സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: സതിയമ്മ: മക്കള്‍: ശ്രീദേവി, ഗായത്രി. മരുമക്കള്‍: ഹരി, അജിത്ത്. കൊച്ചുമക്കള്‍: കാശിനാഥന്‍, ശിവപ്രിയ, ദേവാംശ്.

ആര്‍എസ്എസ് അഖിലഭാരതീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.
ആര്‍. ശശിധരന്‍, ദക്ഷിണ കേരളം പ്രാന്തകാര്യകാരി സദസ്യന്‍ എ.എം. കൃഷ്ണന്‍, പ്രാന്ത പ്രചാരക് പ്രമുഖ് അജയകുമാര്‍, സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍, ബാലവിദ്യാര്‍ത്ഥി പ്രമുഖ് ചി.വെ. ശ്രീനീഷ്, കാര്യകാരി സദസ്യരായ എം.ആര്‍. പ്രസാദ്, വി. മുരളീധരന്‍, ശബരിഗിരി വിഭാഗ് പ്രചാരക് സി.വി. രാജേഷ്, കാര്യവാഹ് ജി. വിനു, ജില്ലാ കാര്യവാഹ് അഡ്വ. സതീഷ്, ജന്മഭൂമി പത്തനംതിട്ട എഡിഷന്‍ മാനേജര്‍ എ.സി. സുനില്‍, ബിജെപി നേതാക്കളായ സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Tags: KayamkulamRSSKadavisseril GopalanEmergency fighter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.