Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 07:16 pm IST
inKerala

തിരുവനന്തപുരം: പിഎം ശ്രീയെ എതിര്‍ത്ത യു ഡി എഫ് കേന്ദ്ര നയത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെങ്ങനെയെന്ന് ചോദിച്ച് പതിപക്ഷ നേതാവ് പിണറായി വിജയന്‍.പിഎം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്.യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസും ലീഗും പ്രത്യേകിച്ചും വലിയ വിവാദം ആക്കിയ പദ്ധതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി- സിപിഎം ഡീല്‍ എന്നായിരുന്നു ആക്ഷേപം.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. അധികാരത്തില്‍ വന്നാല്‍ പിഎംശ്രീ നടപ്പാക്കില്ലെന്നും അറബിക്കടലില്‍ ഒഴുക്കുമെന്നും പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുളളത് എല്ലാവരും കാണുന്നുണ്ട്.

ധാരണ പത്രം ഒപ്പിട്ടാല്‍ പിന്നോട്ട് പോകാനാകില്ലെന്നാണ് പറയുന്നത്. എന്താണ് വാസ്തവം? കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഒരു വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. കോണ്‍ഗ്രസ് നിലപാടാണ് പ്രസക്തമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്എസ്‌കെ ഫണ്ട് തടഞ്ഞുവച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കി. ധാരണാ പത്രം അനുസരിച്ചുള്ള ഒരു നടപടിയും മുന്നോട്ട് പോയില്ല. ഒരു മാസത്തിനകം കരാര്‍ മരവിപ്പിച്ചു. തുടര്‍ നടപടി സ്വീകരിക്കാം എന്നായിരുന്നു തീരുമാനം. നവംബര്‍ 12 ന് കേന്ദ്രത്തിന് കത്ത് അയച്ചുവെന്നും പിണറായി പറഞ്ഞു. ഒരു തവണ ഒപ്പിട്ടാല്‍ പിന്‍മാറാനാകുമോ എന്നാണ് ചോദ്യം. ഒപ്പിട്ടത് കൊണ്ട് പദ്ധതി നടപ്പാകില്ല. സ്‌കൂളുകളുടെ പട്ടിക തയാറാക്കിയില്ല , പട്ടിക കൊടുത്തില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല. കരാര്‍ മരവിപ്പിക്കുകയും മന്ത്രിസഭാ ഉപസമിതിയെ വയ്‌ക്കുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ. കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും വാദ്ഗാനം നല്‍കിയത് കൊണ്ടാണോ മുന്നോട്ട് പോകുന്നത്.ഉദ്ദേശ ശുദ്ധി വിശദീകരിക്കേണ്ടത് യുഡിഎഫ് ആണെന്നും പിണറായി പറഞ്ഞു. ഏത് സാഹചര്യത്തിലും ഉപേക്ഷിക്കാനാകുന്ന ഒന്നാണ് പിഎംശ്രീ. ധാരണ പത്രം ഒപ്പിട്ടാല്‍ പിന്‍മാറാന്‍ കഴിയില്ലെന്ന നിയമോപദേശം കിട്ടിയെങ്കില്‍ അത് വ്യക്തമാക്കണം.

യോഗ ദിനാചരണത്തിലെ ഗവര്‍ണറുടെ ഇടപെടല്‍ സംബന്ധിച്ച് ഗവര്‍ണര്‍ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ സമാന്തര അധികാര സ്ഥാനമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടില്ല. മുമ്പ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ നേരിട്ട് വിളിച്ചപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാട് മുന്നില്‍ ഉണ്ടല്ലോ എന്നും പിണറായി പറഞ്ഞു.

നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ വലിയ തോതില്‍ കൂടുന്നു. അഡൈ്വസ് ലഭിച്ച ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നത്. സ്ത്രീ സുരക്ഷാ, കണക്ട് ടു വര്‍ക്ക് പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തകര്‍ക്കുന്നു.മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് രണ്ട് മാസമായി പെന്‍ഷന്‍ തടഞ്ഞു വച്ചു. പദ്ധതിയെ പൂര്‍ണമായും തകര്‍ക്കാനുള്ള അണിയറ നീക്കം നടക്കുന്നു.

Tags: womengovernmentUDFpinarai vijayangovernnorPM Shri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.