Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

സര്‍ക്കാര്‍ കോളജുകളില്‍ സീറ്റുകിട്ടാതെ വരുന്നതോടെ സ്വാശ്രയ കോളജുകളെ ആശ്രയിച്ച് വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 11:14 am IST
inKerala

കൊച്ചി: ഡിപ്ലോമ അഡ്മിഷനുമായി ബന്ധപ്പെട്ട ഏകജാലക സംവിധാനം പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു.

അപേക്ഷ നല്‍കിയ കുട്ടികളില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ അഡ്മിഷന്‍ എടുക്കാനെത്തിയില്ലെങ്കിലും ഫൈനല്‍ അലോട്ടുമെന്റ് വരെ ഇവര്‍ ലിസ്റ്റില്‍ തുടരും. ഇതോടെ ലിസ്റ്റില്‍ പിന്നീട് വരുന്ന കുട്ടികള്‍ പ്രവേശനം ലഭിക്കുമോ എന്ന സംശയത്താല്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ തേടിപ്പോകും.

പലപ്പോഴും ഇത് സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളില്‍ സീറ്റുകള്‍ നിറയാതെ വരുന്നതിനും കാരണമാകുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ അലോട്ട്മെന്റ് രീതി മാറ്റണമെന്ന് പരക്കെ ആവശ്യമുണ്ടെങ്കിലും അധികാരികള്‍ ഇത് കേട്ടതായി നടിക്കുന്നില്ല. പ്ലസ് വണ്‍, എന്‍ജിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ എല്ലാ ഏകജാലക സംവിധാനങ്ങളിലും ഒന്നാമത്തെ ഓപ്ഷന്‍ കിട്ടിയ കുട്ടികള്‍ അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ അടുത്ത അലോട്ടുമെന്റില്‍ അവര്‍ക്ക് അവസരമുണ്ടാകില്ല. പലപ്പോഴും കുട്ടികള്‍ ആദ്യ അലോട്ട്മെന്റില്‍ അഡ്മിഷന്‍ എടുക്കുന്ന സ്‌കൂള്‍/കോളജ് പിന്നീട് മാറാറുമുണ്ട്.

എന്നാല്‍ ഡിപ്ലോമ അഡ്മിഷന്‍ സംവിധാനത്തില്‍ തുടര്‍ന്നുള്ള അലോട്ട്മെന്റുകളിലും ഇതേ കോഴ്സും കോളജും വന്നുകൊണ്ടേയിരിക്കും. ഈ സംവിധാനം പ്രമുഖ കോളജുകളില്‍ സീറ്റില്ലെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ പറയുന്നു. അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാരിന്റെ ഫീസിളവുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് ഇത് മൂലം ഉണ്ടാകുക. ചില കോളജുകള്‍ സ്പോട്ട് അലോട്ടുമെന്റുള്‍പ്പെടെ നടത്തിയാണ് സീറ്റുകളില്‍ കുട്ടികളെ കണ്ടെത്തുന്നത്. പലപ്പോഴും ഈ ഭാഗ്യപരീക്ഷണത്തിന് കുട്ടികളും രക്ഷിതാക്കളും കാത്തിരിക്കാറില്ല. മാര്‍ക്ക് മാത്രം അലോട്ടുമെന്റില്‍ മാനദണ്ഡമാകുമ്പോള്‍ വിവിധ ട്രേഡുകളില്‍ കഴിവുള്ള പല കുട്ടികളും പുറത്താകും.

സ്വകാര്യ മാനേജുമെന്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അലോട്ടുമെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഫോണ്‍ വഴി സീറ്റ് കച്ചവടം നടത്തുന്നതായുള്ള പരാതി നേരത്തെ മുതലുണ്ട്. അലോട്ടുമെന്റില്‍ സീറ്റ് കിട്ടാത്ത കുട്ടികളെ സീറ്റ് കിട്ടുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ചിലര്‍ സ്വാശ്രയ കോളജുകളിലേക്ക് എത്തിക്കുന്നതായാണ് പരാതി.

വകുപ്പ് മന്ത്രി ഇടപെടണം

സര്‍ക്കാര്‍ പോളിടെക്നിക്കുകളിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച പല ഉദ്യോഗസ്ഥരും നിരവധി സ്വാശ്രയ പോളിടെക്നിക്കുകളില്‍ പ്രിന്‍സിപ്പല്‍മാരായും ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കോളജുകളില്‍ കുട്ടികളെ സംഘടിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ തമ്മില്‍ ചില ഒത്തുകളി നടക്കുന്നതായും സൂചനയുണ്ട്. അഡ്മിഷന്‍ രീതി മാറ്റാത്തതിന്റെ കാരണം ഇതാണെന്നാണ് പരാതി. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയടക്കം ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പത്താം ക്ലാസ് പാസായവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പോളിടെക്നിക് കോളജുകളിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. 22ന് ഇതിനുള്ള സമയം അവസാനിക്കും. 24ന് ട്രയല്‍ അലോട്ടുമെന്റും 26ന് ആദ്യ അലോട്ടുമെന്റും വരും.

Tags: Diploma admissionEducation Minister N ShamsuddinSingle window systemGovernment Polytechnic colleges
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Education

പത്ത് കഴിഞ്ഞവര്‍ക്ക് പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനം

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.