കോഴിക്കോട്: മതേതരസ്വഭാവമെന്ന് കാട്ടാൻ ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മുസ്ലിംലീഗ് നേതാവാണ് പരിപാടിക്ക് ക്ഷണക്കത്തുമായി വീടുകളിൽ എത്തിയത്.
എന്നാൽ വിദ്വേഷ പ്രചരണവും മതരാഷ്‌ട്രവാദവും കൈമുതലക്കിയ സംഘടനയ്‌ക്ക് എന്ത് സൗഹൃദമാണുള്ളതെന്ന് ചോദിച്ച അരയസമാജം ക്ഷണം തള്ളി. മാറാട് ഹിന്ദു കൂട്ടക്കൊല നടന്ന സമയത്ത് ഭീകരവാദികളെ സംരക്ഷിക്കാനും വെള്ളപൂശാനും മുന്നിൽ നിന്ന് സംഘടന സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണെന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും ചൂണ്ടിക്കാട്ടി.
പ്രിയപെട്ടവരുടെ രക്തം പുരണ്ട മാറാട് കടലോരത്തെ മണൽത്തരികൾക്കുപോലും പൊളിറ്റിക്കൽ ഇസ്ലാമിനോട് പൊറുക്കാൻ കഴിയില്ല . പിന്നല്ലേ അരയസമാജത്തിന് , ആട്ടിൻ തോലണിയാൻ നോക്കണ്ട എന്നുതന്നെയാണ് ജമായത്തുകാരോട് പറയാനുള്ളത് – എന്നാണ് കെ പി ശശികല ടീച്ചറും വ്യക്തമാക്കിയത്.
















