Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യുക്തികല്പതരു

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത്byഎം.കെ. അജിത്
Jun 8, 2026, 08:53 am IST
inSamskriti

താമ്രലിപ്തി തുറമുഖത്തിന്റെ പൗരാണിക പ്രതാപത്തെ പറ്റി അവര്‍ ബസ്സിലിരുന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോഴാണ് അപ്പുവിന് ഒരു കാര്യം പെട്ടെന്ന് ഓര്‍മ്മ വന്നത്. അവന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാധവന്‍ മാഷിന്റെ അരികിലേക്ക് നടന്നു.

‘മാഷേ, നമ്മള്‍ നേരത്തെ കപ്പല്‍ നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘യുക്തികല്പതരു’ എന്നൊരു പുസ്തകത്തിന്റെ പേര് പറഞ്ഞിരുന്നല്ലോ. ആരാണ് മാഷേ ആ പുസ്തകം എഴുതിയത് പണ്ടത്തെ ഏതെങ്കിലും കപ്പല്‍ ക്യാപ്റ്റന്‍ ആയിരുന്നോ അത്’

അപ്പുവിന്റെ ചോദ്യം കേട്ട് മാധവന്‍ മാഷും മീര ടീച്ചറും ചിരിച്ചുപോയി.

‘അല്ല അപ്പൂ, പൗരാണിക ഭാരതത്തിലെ പ്രശസ്തനായ ഒരു രാജാവാണ് അത് എഴുതിയത്! അദ്ദേഹത്തിന്റെ പേര് ഭോജരാജാവ് എന്നാണ്. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ബംഗാളിന് അല്പം പടിഞ്ഞാറ് മാറിയുള്ള മാളവ രാജ്യം ഭരിച്ചിരുന്ന പരമാര രാജവംശത്തിലെ വലിയൊരു പണ്ഡിതനായിരുന്നു അദ്ദേഹം. ഏകദേശം എഡി 11-ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.’

‘ഒരു രാജാവ് കപ്പല്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് പുസ്തകം എഴുതിയെന്നോ! അദ്ദേഹം ഒരു ശാസ്ത്രജ്ഞന്‍ കൂടി ആയിരുന്നോ ടീച്ചറേ’ മീനാക്ഷി ചോദിച്ചു.

പുറത്തേക്ക് നോക്കിയിരുന്നിരുന്ന മീര ടീച്ചര്‍ തല വെട്ടിച്ച് പറയാന്‍ തുടങ്ങി ‘അതേ മീനാക്ഷീ! ഭോജരാജാവ് വെറുമൊരു യുദ്ധവീരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം വ്യാകരണം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, വൈദ്യശാസ്ത്രം എന്നിവയിലെല്ലാം വലിയ അറിവുള്ളയാളായിരുന്നു. അദ്ദേഹം എഴുതിയ ‘യുക്തികല്പതരു’ എന്നത് വെറുമൊരു കപ്പല്‍ പുസ്തകമല്ല, മറിച്ച് പൗരാണിക ഭാരതത്തിലെ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഒരു വലിയ ‘സര്‍വ്വവിജ്ഞാനകോശം’
ആണ്. ഒരു രാജാവ് തന്റെ രാജ്യത്തിന്റെ ഭരണം മികച്ചതാക്കാന്‍ ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കണം എന്ന് ഇതില്‍ കൃത്യമായി പറയുന്നുണ്ട്.’

കുട്ടികള്‍ മാഷിന് ചുറ്റും കൂടിയിരുന്നു. പുസ്തകത്തിലെ രസകരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ ചിന്തുവിന് തിടുക്കമായി.

‘മാഷേ, ആ പുസ്തകത്തില്‍ കപ്പലുകളെക്കുറിച്ച് എന്തൊക്കെയാണ് എഴുതിയിരിക്കുന്നത്’

മാധവന്‍ മാഷ് പറഞ്ഞു തുടങ്ങി ‘അതിലാണ് ഏറ്റവും വലിയ വിസ്മയം ചിന്തൂ! കപ്പലുകളെ അവയുടെ വലിപ്പവും ഉപയോഗവും അനുസരിച്ച് ഭോജരാജാവ് കൃത്യമായി തരംതിരിച്ചിട്ടുണ്ട്. സാധാരണ നദികളില്‍ ഓടുന്ന ചെറിയ തോണികളെ ‘സാമാന്യ’ എന്നും, വലിയ കടല്‍യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കപ്പലുകളെ ‘വിശേഷ’ എന്നും വിളിച്ചു. അതില്‍ തന്നെ വലിപ്പമേറിയ കപ്പലുകള്‍ക്ക് ‘ദീര്‍ഘ’, ‘ഉന്നത’ എന്നൊക്കെയാണ് പേരിട്ടിരിക്കുന്നത്. കൊട്ടാര സമാനമായ സൗകര്യങ്ങളുള്ള സുഖവാസക്കപ്പലുകള്‍ മുതല്‍ യുദ്ധക്കപ്പലുകള്‍ വരെ എങ്ങനെ ഉണ്ടാക്കണമെന്ന് അതില്‍ വരച്ചു വെച്ചിട്ടുണ്ട്!’
‘മാഷേ, കപ്പലില്‍ ഇരുമ്പ് ആണികള്‍ ഉപയോഗിക്കരുത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അതും ഇതിലാണോ എഴുതിയിരിക്കുന്നത്’സംശയവുമായി അപ്പു എഴുന്നേറ്റു.

‘അതെ അപ്പൂ! 1 ശക്തമായ കാന്തപ്പാറകള്‍ ഉണ്ടെന്നും, കപ്പലില്‍ ഇരുമ്പ് ആണികള്‍ അടിച്ചാല്‍ ഈ പാറകള്‍ കപ്പലിനെ വലിച്ച് പിടിച്ച് അപകടമുണ്ടാക്കുമെന്നും ഭോജരാജാവ് ആ പുസ്തകത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പൗരാണിക ഭാരതത്തിലെ കപ്പലുകള്‍ മരക്കഷ്ണങ്ങള്‍ തമ്മില്‍ കോര്‍ത്തു കെട്ടിയും, പ്രകൃതിദത്തമായ പശകള്‍
തേച്ചും വാട്ടര്‍പ്രൂഫ് ആക്കി മാറ്റിയിരുന്നത്. ഭാരതീയരുടെ ഈ വിദ്യ യൂറോപ്യന്മാരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.’
‘അത്ഭുതങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല കുട്ടികളേ.’ മീര ടീച്ചര്‍ പറഞ്ഞു തുടങ്ങി .

‘ കപ്പല്‍ നിര്‍മ്മിക്കാന്‍ ഏത് തരം മരങ്ങള്‍ ഉപയോഗിക്കണം എന്ന് മാത്രമല്ല, കപ്പലിന് ഏത് നിറം നല്‍കണം എന്ന് പോലും യുക്തികല്പതരുവില്‍ പറയുന്നുണ്ട്. മരങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ മരങ്ങളാണ് കടല്‍ക്കപ്പലുകള്‍ക്ക് ഉപയോഗിക്കേണ്ടത് എന്ന് അതില്‍ നിര്‍ദ്ദേശിക്കുന്നു. കപ്പലിന്റെ മുന്നില്‍ സിംഹം, മഹിഷം, പക്ഷി എന്നിവയുടെയൊക്കെ മുഖങ്ങള്‍ കൊത്തിവെക്കുന്ന രീതിയും ഈ പുസ്തകത്തില്‍ നിന്നാണ് വന്നത്.’
‘എന്തിനാണ് ടീച്ചറേ കപ്പലിന്റെ മുന്നില്‍ മൃഗങ്ങളുടെ മുഖം വെക്കുന്നത്’ മീനാക്ഷി ചോദിച്ചു.

‘അത് വെറുമൊരു ഭംഗിക്ക് മാത്രമല്ല മീനാക്ഷീ. കപ്പല്‍ വരുമ്പോള്‍ കടല്‍ ജീവികള്‍ ഭയന്ന് മാറിപ്പോകാനും, വലിയ തിരമാലകളെ കീറിമുറിച്ച് മുന്നോട്ട് പോകാനും ആ ആകൃതികള്‍ സഹായിക്കുമായിരുന്നു. ദിശയറിയാന്‍ നക്ഷത്രങ്ങളെ നോക്കുന്നതിനൊപ്പം, കപ്പലില്‍ എപ്പോഴും പ്രാവുകളെ വളര്‍ത്തിയിരുന്നു. കര കാണാതെ വഴിതെറ്റുമ്പോള്‍ പ്രാവുകളെ പറത്തിവിടും. അവ പറക്കുന്ന ദിശ നോക്കിയാണ് കര എവിടെയാണെന്ന് മനസ്സിലാക്കിയിരുന്നത്. ഇതെല്ലാം നമ്മുടെ പൂര്‍വ്വികരുടെ പ്രകൃതിയോട് ഇണങ്ങിയ ശാസ്ത്രബോധമാണ് കാണിക്കുന്നത്.’ ടീച്ചര്‍ പറഞ്ഞു.

നദിയിലൂടെ ദൂരേക്ക് നീങ്ങുന്ന തോണികളെ നോക്കി നില്‍ക്കുമ്പോള്‍ കുട്ടിപ്പടയുടെ മനസ്സില്‍ ഭോജരാജാവും അദ്ദേഹത്തിന്റെ ‘യുക്തികല്പതരു’ എന്ന അത്ഭുത ഗ്രന്ഥവും നിറഞ്ഞുനിന്നു.

‘നമ്മുടെ രാജാക്കന്മാര്‍ രാജ്യം ഭരിക്കുക മാത്രമല്ല, വലിയ ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്തിരുന്നല്ലേ മാഷേ,’ അപ്പു അത്ഭുതത്തോടെ ചോദിച്ചു.

‘തീര്‍ച്ചയായും അപ്പൂ. അറിവിനെ ഭരണാധികാരികള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്,’ മാഷ് പറഞ്ഞു.

Tags: ArchitecturemedicineAstronomyയുക്തികല്പതരുഭോജരാജാവ്King Bhoja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

Samskriti

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

Samskriti

കല്ലില്‍തീര്‍ത്ത അത്ഭുതം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.