Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വയനാട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി.സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും ജോലിയില്‍ നിന്ന് പുറത്താക്കി.

ആദിവാസി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ 50 ലക്ഷം രൂപ വക മാറ്റി ചെലവാക്കിയെന്ന് കണ്ടെത്തിയിരുന്നു.സിപിഎം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റര്‍ സായി കൃഷ്ണന്‍ എന്നിവരെയാണ് പുറത്താക്കിയത്.

50 ലക്ഷം രൂപയാണ് വക മാറ്റി കൈക്കലാക്കിയത.വയനാട് കളക്ടര്‍ മുഖാന്തരം നല്‍കിയ പണമാണിത്.