കൊൽക്കത്ത : മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച . മമതയുടെ കോളേജ് ഐഡി കാർഡ് മാധ്യമങ്ങളിൽ വന്നതിനു പിന്നാലെയാണ് ഇത്തരമൊരു ചർച്ച ആരംഭിച്ചത്. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് മമത ബിരുദാനന്തര ബിരുദം നേടിയത്.
ഇതാകും മമതയുടെ ഇസ്ലാമിക പ്രീണനത്തിനു കാരണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . അല്ലെങ്കിൽ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെ വരെ മമത കൈനീട്ടി സ്വീകരിക്കില്ലായിരുന്നുവെന്നും ചിലർ പറയുന്നു. കോടികളുടെ പദ്ധതിയായ ലക്ഷ്മി ഭണ്ഡാറിന്റെ ആനുകൂല്യം വരെ കൈപ്പറ്റിയത് ബംഗ്ലാദേശി മുസ്ലീങ്ങളാണ്.
1970-ൽ, ബാനർജി ദേശ്ബന്ധു ശിശു ശിക്ഷാലയയിൽ നിന്ന് ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ പൂർത്തിയാക്കിയ മമത ജോഗമയ ദേവി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. പിന്നീടണ് കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയത്.
















