Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:19 am IST
in World

മോസ്കോ: പരീക്ഷണാത്മക ബയോമെഡിക്കൽ ഗവേഷണങ്ങളിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 26 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ നൽകുന്നതായി റിപ്പോർട്ട്. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
മനുഷ്യ കോശങ്ങളുടെ 3D ബയോപ്രിന്റിംഗ്, ജനിതക വ്യതിയാനം വരുത്തിയ പന്നികളിൽ മനുഷ്യ അവയവങ്ങൾ വളർത്തിയെടുക്കുന്ന സെനോട്രാൻസ്പ്ലാന്റേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിൽ 73 വയസ്സുള്ള വ്ലാഡിമിർ പുടിൻ തന്റെ കായികക്ഷമത നിലനിർത്താൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നയാളാണ്. കോവിഡ് സമയത്ത് കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്ന അദ്ദേഹം, ശരീരം കടുത്ത തണുപ്പിൽ ക്രമീകരിക്കുന്ന ക്രയോതെറാപ്പി പോലുള്ള ആരോഗ്യരീതികളിൽ താല്പര്യം കാണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അവയവമാറ്റത്തിലൂടെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പുടിൻ ചർച്ച നടത്തിയതായും വാൾ സറ്റ്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഗവൺമെന്റ് ഫണ്ടിംഗ്, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ ശാസ്ത്ര ശൃംഖലകൾ എന്നിവയെ സംയോജിപ്പിച്ചുള്ള ദീർഘകാല ദേശീയ മുൻഗണനാ പദ്ധതിയായാണ് റഷ്യ ഇത് നടപ്പിലാക്കുന്നത്.
ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ ആഗോള വ്യവസായികൾ സമാനമായ ആയുർദൈർഘ്യ ഗവേഷണങ്ങൾക്ക് നിലവിൽ ധനസഹായം നൽകുന്നുണ്ട്. റഷ്യയുടെ പദ്ധതി വിജയിച്ചാൽ ഈ രംഗത്ത് വൻ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് റഷ്യയും എത്തും.

2024-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ജീൻ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ എന്നിവ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 1.75 ലക്ഷം ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കുമെന്നാണ് ആഭ്യന്തര വിലയിരുത്തലെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മനുഷ്യന്റെ തരുണാസ്ഥി കോശങ്ങളും എലിയുടെ തൈറോയ്ഡ് ഗ്രന്ഥിയും ബയോപ്രിന്റിംഗിലൂടെ ഇതിനകം വിജയകരമായി നിർമ്മിക്കാൻ കഴിഞ്ഞതാണ് ഈ ഗവേഷണത്തിലെ ആദ്യകാല നേട്ടങ്ങൾ. ഈ ദശകത്തിന്റെ അവസാനത്തോടെ മനുഷ്യരിൽ പൂർണ്ണമായ അവയവമാറ്റ ശേഷി കൈവരിക്കുകയാണ് ഗവേഷകരുടെ ദീർഘകാല ലക്ഷ്യം.

പുടിന്റെ മകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ വൊറോണ്ട്‌സോവ, ഫിസിസിസ്റ്റ് മിഖായേൽ കോവൽചുക്ക് എന്നിവർക്കാണ് പ്രൊജക്റ്റിന്റെ മേൽനോട്ടച്ചുമതല. ജീവശാസ്ത്ര-എഞ്ചിനീയറിംഗ് പുരോഗതിയിലൂടെ മനുഷ്യശരീരത്തിലെ അവയവങ്ങൾ പുനഃസ്ഥാപിക്കാനും മാറ്റിസ്ഥാപിക്കാനും കഴിയുമെന്ന് കോവൽചുക്ക് വ്യക്തമാക്കുന്നു. അമരത്വത്തെക്കുറിച്ച് ചർച്ച ചെയ്യുക പ്രയാസമാണെന്നും എന്നാൽ മനുഷ്യശരീരം പുനഃസ്ഥാപിക്കാനുള്ള കഴിവ് തീർച്ചയായും വർദ്ധിക്കുമെന്നും മിഖായേൽ കോവൽചുക്ക് റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കോവിഡ്-19 മഹാമാരിക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുൻപ് വലിയ രീതിയിൽ വിമർശനം നേരിട്ട വ്യക്തിയാണ് കോവൽചുക്ക്.

 

Tags: Vladimir PutinRussiaLifetime extendHuman Lifespan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.