Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2026, 09:28 am IST
in Editorial

രാജ്യത്തെ യുവതീയുവാക്കള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ മേളയായ റോസ്ഗാര്‍ യോജനയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ അരലക്ഷത്തിലേറെ പേര്‍ക്കുകൂടി റെയില്‍വേ, ബാങ്കിങ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, ഹരിതോര്‍ജം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ നിയമന ഉത്തരവുകള്‍ ലഭിച്ചിരിക്കുകയാണ്.

ഇതുവരെയുള്ള 19 തൊഴില്‍ മേഖലകളിലായി 12 ലക്ഷം യുവതീയുവാക്കള്‍ക്കാണ് കേന്ദ്രസര്‍വീസുകളില്‍ ജോലി ലഭിച്ചിരിക്കുന്നത്. റോസ്ഗാര്‍ യോജന വഴി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അതാണിപ്പോള്‍ 12 ലക്ഷമായിരിക്കുന്നത്. ഇനിയുള്ള തൊഴില്‍ മേളകള്‍ കൂടി കഴിയുന്നതോടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ക്കും പുതുതായി സര്‍ക്കാര്‍ ജോലി ലഭിക്കും.

2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. 75,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമനം നല്‍കിയത്. റോസ്ഗാര്‍ മേളയുടെ ഭാഗമായി 50 മന്ത്രിമാര്‍ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ 20,000 പേര്‍ക്ക് നിയമന കത്തുകള്‍ കൈമാറിയിരുന്നു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ജയ്‌പൂരിലും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഭോപ്പാലിലും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂര്‍ ചണ്ഡീഗഡിലും ചടങ്ങിന്റെ ഭാഗമായി. ഉജ്വലമായ ഈ തുടക്കം തുടര്‍ന്നുള്ള ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെട്ടു. അങ്ങനെയാണ് 12 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്.

യുവതീ യുവാക്കളെ കപട വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന രീതിയാണ് രാഷ്‌ട്രീയ-ഭരണ നേതൃത്വം മുന്‍കാലത്ത് സ്വീകരിച്ചിരുന്നത്. യുവാക്കളെ സംഘടിപ്പിച്ച് തൊഴിലില്ലായ്‌മക്കെതിരെ നിരന്തര സമരം നടത്തിയവര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാര്യമായി യാതൊന്നും ചെയ്തില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇതിനൊരു കാതലായ മാറ്റം സംഭവിക്കാന്‍ തുടങ്ങിയത്. യുവതീ യുവാക്കള്‍ ഭാരതത്തിന്റെ കരുത്താണെന്ന് പറയുക മാത്രമല്ല, അതിന് അവരെ പ്രാപ്തരാക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. മോദി സര്‍ക്കാരിനു കീഴില്‍ ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പ് പദ്ധതികളാണ് ആരംഭിച്ചത്. ഇതിലേറെയും യുവാക്കളുടേതായിരുന്നു. ഇന്ന് ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളുള്ള മൂന്നാമത്തെ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ ഇത് വലിയ പങ്കുവഹിക്കുന്നു.

ഏറ്റവും പുതിയ റോസ്ഗാര്‍ മേളയിലൂടെ ജോലി ലഭിച്ചവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങള്‍ യുവാക്കള്‍ക്കും രാജ്യത്തിനും ആവേശം നല്‍കുന്നതാണ്. പുതിയ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വികസനയാത്രയുടെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നും, നിയമനം ലഭിച്ചവരുടെ പ്രവര്‍ത്തനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് തന്റെ പൂര്‍ണ്ണ വിശ്വാസമെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. രാജ്യത്തെ യുവജനതയെ അഭിസംബോധന ചെയ്ത് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്ന മറ്റൊരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിട്ടില്ല. തൊഴില്‍രഹിതരായ യുവാക്കളുടെ അസംതൃപ്തി മുതലെടുത്ത് ചിലര്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് യുവാക്കളുടെ ഭാവി ഉജ്വലമാക്കുന്ന തീരുമാനങ്ങളും നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം നടത്തുന്നതും, കരാറുകളില്‍ ഒപ്പു വയ്‌ക്കുന്നതും രാഷ്‌ട്രീയ എതിരാളികള്‍ പലപ്പോഴും വിമര്‍ശന വിധേയമാക്കാറുണ്ട്. എന്നാല്‍ ഈ യാത്രകളുടെയെല്ലാം ലക്ഷ്യം ഭാരതത്തിന്റെ സുരക്ഷയും വികസനവുമൊക്കെയാണെന്ന് രാജ്യസ്‌നേഹികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് യുവാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് രാഷ്‌ട്രത്തലവന്മാര്‍ വളരെ ആദരവോടെയാണ് സംസാരിക്കുന്നതെന്നും പത്തൊന്‍പതാം റോസ്ഗാര്‍ മേളയെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. യുവാക്കള്‍ക്ക് തൊഴിലും ആഗോളതലത്തിലുള്ള അവസരങ്ങളും ലഭ്യമാക്കുക എന്നതായിരുന്നു ഓരോ രാജ്യങ്ങളുമായുള്ള ചര്‍ച്ചയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുതന്നെയാണ് രാജ്യത്തെ ഓരോ പൗരനും ആഗ്രഹിക്കുന്നത്.

Tags: New IndiaNarendraModi GovernmentRozgarh MelaRozgar Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

Article

പ്രധാന്‍മന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന: രാഷ്ടനിര്‍മാണം യുവശക്തിയിലൂടെ

India

ജിഎസ്ടി പരിഷ്കാരങ്ങൾ പുതിയ ഇന്ത്യയുടെ സുപ്രധാന ചുവടുവെയ്‌പ്പ്: രാജീവ് ചന്ദ്രശേഖർ

Main Article

ഭാരതം-യുകെ വ്യാപാര കരാര്‍; പുതിയ ഭാരതത്തിനായുള്ള ചുവടുവയ്‌പ്പ്

India

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.