ജയ്‌പൂർ: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ബി1 കോച്ചിലും എൻജിനിലുമാണ് തീപടർന്നത്. ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോഗികൾ എൻജിനിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.











