Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 08:23 am IST
in India

നാസിക്: നീറ്റ് യുജി ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റ കേസില മുഖ്യ പ്രതികളില്‍ ഒരാളായ ശുഭം ഖൈര്‍നാര്‍ സമ്പാദിച്ചത് ലക്ഷങ്ങള്‍. നാസിക്കിലെ നീറ്റ് കോച്ചിങ് സെന്ററിന് സമീപം കണ്‍സള്‍ട്ടന്‍സി നടത്തിവരികയായിരുന്ന ശുഭം ഡോക്ടറായിട്ടില്ലെങ്കിലും ഡോ. ശുഭം ഖൈര്‍നാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പത്ത് ലക്ഷം രൂപയ്‌ക്കാണ് ശുഭം സാധ്യതാ ചോദ്യപേപ്പര്‍ കൈക്കലാക്കുന്നത്. തുടര്‍ന്ന് 15 ലക്ഷം രൂപം വരെ ഈടാക്കിയാണ് ചോദ്യപേപ്പര്‍ വിറ്റഴിച്ചത്. ഇതുവഴി ലക്ഷങ്ങളാണ് ഇയാള്‍ സമ്പാദിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശുഭം കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് മുങ്ങി.

നാസിക്കിലെ ഒരു ക്ഷേത്രത്തിന് പുറത്തുനിന്നാണ് പോലീസ് ശുഭത്തിനെ പിടികൂടുന്നത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ തല മൊട്ടയടിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തെളിവുകളുടേയും പഴയ ചിത്രങ്ങളുടേയും സഹായത്തോടെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. സിബിഐ നിലവില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യപേപ്പര്‍ വിതരണത്തിന് പിന്നിലുള്ള ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

2021ല്‍ ഭോപ്പാലിനടുത്തുള്ള ശ്രീ സത്യസായി സര്‍വകലാശാലയില്‍ ബിഎഎംഎസ് (ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി) കോഴ്‌സിന് ശുഭം അഡ്മിഷന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഒരിക്കല്‍ പോലും ഖൈര്‍നാര്‍ ക്ലാസിലോ പരീക്ഷയ്‌ക്കോ ഹാജരായിട്ടില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുകേഷ് തിവാരി അറിയിച്ചു. നാസിക്കില്‍ ശുഭം ആരംഭിച്ച എസ്.ആര്‍. എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയില്‍ തന്റെ പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ചേര്‍ത്തിട്ടുണ്ട്.

എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന കൗണ്‍സിലര്‍ എന്ന നിലയില്‍ പെട്ടെന്നായിരുന്നു ശുഭത്തിന്റെ വളര്‍ച്ച. എട്ട് മാസത്തോളമായി നാസിക് നഗരത്തില്‍ വാടകയ്‌ക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ഇയാള്‍ക്ക് വലിയ പങ്കുണ്ടോയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

നാസിക് ജില്ലയിലെ നന്ദഗാവാണ് ശുഭത്തിന്റെ സ്വദേശം. അച്ഛന്‍ മധുകര്‍ ഗ്രാമത്തില്‍ ആയുര്‍വേദ ചികിത്സ നടത്തുന്ന ആളാണെന്ന് പറയപ്പെടുന്നു. എന്നാല്‍ താനൊരു ഡോക്ടറല്ലെന്നും കര്‍ഷകനാണെന്നുമാണ് മധുകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശുഭത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവില്ലായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ശുഭത്തിന്റെ സഹോദരന്‍ ഭാവേഷ് നന്ദഗാവില്‍ ഒരു ഫാര്‍മസിയും ലാബും നടത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യം കൈത്തോക്കുമായി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാവേഷ് അറസ്റ്റിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ് ഭവേഷ്.

Tags: NEET UG question paperShubham Khairnar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.