Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശ്ചിമേഷ്യന്‍ യുദ്ധം: വാട്ടര്‍ അതോറിറ്റിയിലും പ്രതിസന്ധി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ ആലം സ്റ്റോക്കില്ല; പിഎസി ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
May 13, 2026, 06:57 am IST
inKerala

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ആലം കിട്ടാതെ വലഞ്ഞ് വാട്ടര്‍ അതോറിറ്റി. ശുദ്ധീകരണ പ്ലാന്റുകളില്‍ അവശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള ആലം മാത്രം. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പോളി അലുമിനിയം ക്ലോറൈഡ് (പിഎസി) ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം.

തലസ്ഥാനത്തേക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര പ്ലാന്റില്‍ ഇനി അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്കുള്ള ആലം മാത്രമാണ്. മൂന്ന് പ്ലാന്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരു പ്ലാന്റിലേക്ക് പ്രതിദിനം ഒരു ടണ്‍ എന്ന നിലയില്‍ ദിവസം മൂന്ന് ടണ്‍ ആലം ആണ് ഇവിടെ വേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ആലം ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സൂക്ഷിച്ചില്ലെങ്കില്‍ പിഎസി അപകടകാരി

ചെളി കലങ്ങിയ വെള്ളം തെളിയിച്ചെടുക്കുന്നതിനാണ് ആലം ഉപയോഗിക്കുന്നത്. ഇതിനുശേഷമാണ് ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. ആലം കിട്ടാതായതോടെ ജലശുദ്ധീകരണ പ്ലാന്റുകളില്‍ പോളി അലുമിനിയം ക്ലോറൈഡ് എത്തിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും ആലത്തിന്റെ മൂന്നിലൊന്നുമതി ഉപയോഗത്തിന് എന്നതിനാല്‍ പിഎസി ഉപയോഗിക്കുന്നത് സാമ്പത്തികമായി നേട്ടമാണ്. എന്നാല്‍ അളവ് നിജപ്പെടുത്തി കൃത്യമായ ലാബ് ടെസ്റ്റ് നടത്തിയ ശേഷമേ പിഎസി ഉപയോഗിച്ച കുടിവെള്ളം വിതരണം ചെയ്യാനാകൂ. ഇതിന് ജീവനക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനവും സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമാണ്.

കൃത്യമായ അളവിലല്ലാതെ പോളി അലുമിനിയം ക്ലോറൈഡ് നേരിട്ട് ശരീരത്തില്‍ പ്രവേശിച്ചാല്‍ വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലിനും വരള്‍ച്ചയ്‌ക്കും കാരണമാകാം. കൂടാതെ പിഎസി പൗഡര്‍ രൂപത്തിലോ ലായനി രൂപത്തിലോ കണ്ണുകളില്‍ വീണാല്‍ ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് അരുവിക്കര പ്ലാന്റിലെ ജീവനക്കാര്‍ക്ക് പിഎസി ഉപയോഗിക്കുന്നതിനുള്ള അടിയന്തര പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ അഭാവം വെല്ലുവിളിയാണ്. വരുംദിവസങ്ങളില്‍ കേരളത്തിലെ വന്‍കിട ജലശുദ്ധീകരണ പ്ലാന്റുകളിലെല്ലാം പിഎസി ഉപയോഗം വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്.

സള്‍ഫ്യൂരിക് ആസിഡ് ക്ഷാമം വെല്ലുവിളി

ബോക്‌സൈറ്റ്, അലുമിനിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് സള്‍ഫ്യൂരിക് ആസിഡുമായി പ്രവര്‍ത്തിപ്പിച്ചാണ് അലുമിനിയം സള്‍ഫേറ്റ് (ആലം) തയാറാക്കുന്നത്. അലുമിനിയം സള്‍ഫേറ്റ് ലായനിയിലേക്ക് പൊട്ടാസ്യം ചേരുമ്പോള്‍ ഇത് പരല്‍രൂപത്തിലാകുന്നു. ഇതാണ് കിണറുകളിലും കുളങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് സള്‍ഫ്യൂരിക് ആസിഡ് ലഭിക്കാതായതോടെ ആലം നിര്‍മാണം ഏതാണ്ട് നിലച്ചമട്ടാണ്. പെട്രോളിയം ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമാണ് സള്‍ഫര്‍. ഇതില്‍ നിന്നാണ് സള്‍ഫ്യൂരിക് ആസിഡ് നിര്‍മിക്കുന്നത്. ഭാരതത്തിന് ആവശ്യമുള്ള സള്‍ഫറിന്റെ പകുതിയിലധികവും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.

വന്‍തോതില്‍ സള്‍ഫ്യൂരിക് ആസിഡും ഇറക്കുമതി ചെയ്യുന്നുമുണ്ട്. ദക്ഷിണകൊറിയ, ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി. പരിമിതമായി ലഭിക്കുന്ന സള്‍ഫ്യൂരിക് ആസിഡിന്റെ ഉപയോഗം വളം നിര്‍മാണത്തിനും ചെമ്പ്, നിക്കല്‍ എന്നിവയുടെ ഖനനത്തിനും സെമികണ്ടക്ടര്‍, ചിപ്പുകള്‍, ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണം തുടങ്ങി അത്യാവശ്യ വ്യവസായങ്ങള്‍ക്കായി നിജപ്പെടുത്തിയിരിക്കുകയാണ്.

Tags: West Asian warCrisis in Water Authoritydrinking water treatment plant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

Editorial

സ്വന്തം രാജ്യത്തോട് യുദ്ധം ചെയ്യുന്നവര്‍

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

India

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്നും ഇന്ത്യ മനസ്സിലാക്കേണ്ട പാഠം ഇതാണ്- ” ഇന്ത്യയുടെ വ്യോമസേനാശക്തിയെ കരുത്തുറ്റതാക്കണം”

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.