Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

വികാസ് ഗൗരികര്‍byവികാസ് ഗൗരികര്‍
May 3, 2026, 04:00 am IST
inSamskriti

ആദി ശങ്കരഭഗവത്പാദന്മാര്‍ പ്രതിപാദിച്ച അദ്വൈതവേദാന്തദര്‍ശനം ഭാരതീയ ദര്‍ശനപരമ്പരയില്‍ പരമഗൗരവം അര്‍ഹിക്കുന്ന ഒന്നാണ്. ”ഏകമേവാദ്വിതീയം” എന്ന ശ്രുതിവാക്യം ഈ ദര്‍ശനത്തിന്റെ ആധാരതത്ത്വം വ്യക്തമാക്കുന്നു. ബ്രഹ്‌മം മാത്രമേ സത്യമാകൂ, ലോകം അതിന്റെ മായാമാത്രപ്രകടനമാണ്. ജീവനും ബ്രഹ്‌മത്തില്‍ നിന്നു വ്യത്യസ്തമല്ല എന്നതാണ് അദ്വൈതത്തിന്റെ സാരം. ”ബ്രഹ്‌മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്‌മവ നാപരഃ” എന്ന വാക്യം ഈ ആശയം ലളിതമായി അവതരിപ്പിക്കുന്നു.

അദ്വൈതം ഒരു ശുദ്ധമായ ദാര്‍ശനിക ചിന്ത മാത്രമല്ല, മനുഷ്യജീവിതത്തെ സമഗ്രമായി കാണുന്ന ഒരു ദര്‍ശനമാണ്. മനുഷ്യന്‍, സമൂഹം, പ്രകൃതി, ദൈവം എന്നിവയെല്ലാം ഒരേ പരമസത്യത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളാണ് എന്നതാണ് ഇതിന്റെ ദൃഷ്ടി. ലോകത്തില്‍ കാണുന്ന ഭേദങ്ങള്‍ എല്ലാം വ്യവഹാരപരമായവയാണ്. പരമാര്‍ത്ഥത്തില്‍ എല്ലാം ഏകമാണ്. അതുകൊണ്ട് തന്നെ അദ്വൈതം ഭേദബോധത്തെ മറികടന്ന് ഏകത്വബോധം സ്ഥാപിക്കുന്നു.

ഇന്നത്തെ സമൂഹത്തില്‍ പലവിധ പ്രതിസന്ധികള്‍ കാണപ്പെടുന്നു. ജാതി, മതം, ഭാഷ, സാമ്പത്തിക വ്യത്യാസങ്ങള്‍ മനുഷ്യജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ അദ്വൈതദര്‍ശനത്തിന്റെ പ്രസക്തി വളരെ കൂടുതലാണ്. ഒരാള്‍ എല്ലായിടത്തും ഒരേ ആത്മതത്ത്വം കാണാന്‍ പഠിക്കുമ്പോള്‍, ദ്വേഷവും മത്സരവും ഹിംസയും കുറയുകയും സൗഹൃദവും കരുണയും വര്‍ദ്ധിക്കുകയും ചെയ്യും. അദ്വൈതത്തിന്റെ ഈ ഏകത്വബോധം സാമൂഹിക ഐക്യത്തിന്റെ അടിസ്ഥാനം തന്നെയാണ്.

അദ്വൈതവേദാന്തത്തിന്റെ സാമൂഹിക പരിണാമം ഗൗരവമുള്ളതു മാത്രമല്ല, അതിവ്യാപകവുമാണ്. ഈ ദര്‍ശനത്തിലെ മുഖ്യസിദ്ധാന്തം എല്ലാ മനുഷ്യരും, എല്ലാ ജീവജാലങ്ങളും, മുഴുവന്‍ ലോകവും ഒരേ ബ്രഹ്‌മതത്ത്വത്തിന്റെ വ്യതസ്ത പ്രകടനങ്ങളാണെന്നതാണ്. ”സര്‍വം ഖല്വിദം ബ്രഹ്‌മ” എന്ന ശ്രുതിവാക്യം ഈ ചിന്തയുടെ സര്‍വ്വവ്യാപകതയെ വ്യക്തമാക്കുന്നു. ഈ ദൃഷ്ടികോണം മനുഷ്യന്റെ അന്തഃകരണത്തില്‍ ദൃഢമായി സ്ഥാപിതമായാല്‍, അവന്‍ ആരെയും പരനായോ താഴ്ന്നവനായോ കാണുകയില്ല; എല്ലാവരോടും സമതാഭാവത്തോടെ പെരുമാറും.

ഇന്നത്തെ സമൂഹത്തില്‍ സാമൂഹിക വിഭജനങ്ങള്‍ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജാതി, വര്‍ണം, മതം, സാമ്പത്തിക വ്യത്യാസങ്ങള്‍, ലിംഗഭേദം എന്നിവ സമൂഹത്തിന്റെ സ്ഥിരതയെ ബാധിക്കുന്നു. ഇതിന്റെ ഫലമായി മനുഷ്യര്‍ക്കിടയില്‍ വൈരം, മത്സരം, ഹിംസ, അവിശ്വാസം എന്നിവ വര്‍ധിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം മുതല്‍ പരിഹാരം നല്‍കാന്‍ അദ്വൈതദര്‍ശനം കഴിവുള്ളതാണ്. കാരണം, അത് പുറംഭേദങ്ങളെ മാത്രം കാണുന്നില്ല; മറിച്ച് എല്ലായിടത്തും ഉള്ള ആത്മതത്ത്വത്തെ തിരിച്ചറിയുന്നു.

ഒരു വ്യക്തി ”അഹം ബ്രഹ്‌മാസ്മി” എന്ന ബോധം പ്രാപിക്കുമ്പോള്‍, മറ്റുള്ളവരോടും ”ത്വം ബ്രഹ്‌മാസി” എന്ന മനോഭാവത്തോടെ പെരുമാറുന്നു. ഈ അനുഭവം സാമൂഹിക സമന്വയത്തിന്റെ അടിസ്ഥാനം തന്നെയാണ്. ഈ ജ്ഞാനം മനുഷ്യന്റെ ദൃഷ്ടികോണം മാറ്റുകയും, അവനെ സ്വന്തം നന്മ മാത്രം ചിന്തിക്കുന്നതില്‍ നിന്ന് മുഴുവന്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കുന്നവനാക്കുകയും ചെയ്യുന്നു.

അദ്വൈതത്തിന്റെ സ്വാധീനം സാമൂഹിക സമത്വത്തില്‍ വ്യക്തമായി കാണാം. പരമ്പരാഗത സമൂഹത്തില്‍ ജാതിവ്യവസ്ഥയും ഉയര്‍ന്നതും താഴ്ന്നതുമായ വ്യത്യാസങ്ങളും ശക്തമായി നിലനിന്നിരുന്നു. എന്നാല്‍ അദ്വൈതം ഈ ഭേദങ്ങളെ യാഥാര്‍ത്ഥ്യമല്ലെന്ന് വ്യക്തമാക്കുന്നു. ബ്രഹ്‌മദൃഷ്ടിയില്‍ ആരും വ്യത്യസ്തനല്ല, പ്രത്യേകവുമല്ല; എല്ലാവരും ഒരേ തത്ത്വത്തിന്റെ പ്രകടനങ്ങളാണ്. ഈ ചിന്ത ജീവിതത്തില്‍ നടപ്പാക്കിയാല്‍, സമൂഹത്തില്‍ സമത്വം, നീതി, സൗഹൃദം എന്നിവ സ്വാഭാവികമായി സ്ഥാപിക്കപ്പെടും.

ഇതുകൂടാതെ, അദ്വൈതദര്‍ശനം മനുഷ്യന്റെ നൈതികജീവിതത്തെയും ശുദ്ധീകരിക്കുന്നു. എല്ലായിടത്തും ഒരേ ആത്മതത്ത്വം കാണുന്നവന്‍ മറ്റുള്ളവര്‍ക്കു ഹാനി ചെയ്യുകയില്ല. കരുണ, ദയ, ക്ഷമ, സഹിഷ്ണുത, പരോപകാരബോധം എന്നിവ സ്വാഭാവികമായി വളരും. ”ആത്മവത് സര്‍വഭൂതേഷു” എന്ന ആശയം അദ്വൈതത്തില്‍ വ്യക്തമായി പ്രകടമാണ്. ഇത് മനുഷ്യന്റെ പെരുമാറ്റത്തെ ശുദ്ധമാക്കുകയും സമൂഹത്തില്‍ ശാന്തി സ്ഥാപിക്കുകയും ചെയ്യുന്നു.

ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകുമ്പോള്‍ സംഘര്‍ഷങ്ങളും വര്‍ധിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അദ്വൈതത്തിന്റെ ഏകത്വദര്‍ശനം ആഗോള സമന്വയത്തിന് ശക്തമായ അടിസ്ഥാനം നല്‍കുന്നു. മനുഷ്യര്‍ പരസ്പരം വ്യത്യസ്തരല്ല, ഒരേ സത്യത്തിന്റെ ഭാഗങ്ങളാണെന്ന ബോധം വളര്‍ന്നാല്‍ രാജ്യങ്ങള്‍ക്കിടയിലും സൗഹൃദവും സഹകരണവും സമാധാനവും വളരും. അതിനാല്‍ അദ്വൈതം ഒരു ഭാരതീയദര്‍ശനം മാത്രമല്ല, ലോകപ്രശ്നങ്ങള്‍ക്കും പരിഹാരമായി സ്വീകരിക്കാവുന്നതാണ്.

അതുകൊണ്ട് നിഗമനമായി പറയുമ്പോള്‍, അദ്വൈതവേദാന്തം സാമൂഹിക ഐക്യത്തിനും നൈതികമൂല്യങ്ങള്‍ക്കും ആഗോളശാന്തിക്കും ശക്തമായ തത്ത്വാധാരം നല്‍കുന്നു. ഈ ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ബോധം മനുഷ്യരില്‍ വളര്‍ന്നാല്‍, സമൂഹം സമത്വപരവും സൗഹൃദപൂര്‍ണ്ണവും സ്ഥിരതയുള്ളതുമായ രൂപത്തില്‍ വളരും.

അദ്വൈതവേദാന്തത്തിന്റെ പ്രാധാന്യം സാമൂഹികപരിധിയില്‍ മാത്രം ഒതുങ്ങുന്നില്ല; അത് സുസ്ഥിരമായ ഭാവിയുടെ നിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു. ഇന്നത്തെ ലോകം പരിസ്ഥിതി പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രകൃതിസമ്പത്തുകളുടെ അമിത ഉപയോഗം എന്നിവകൊണ്ട് ഗുരുതര പ്രതിസന്ധി നേരിടുന്നു. ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം മനുഷ്യന്‍ പ്രകൃതിയോട് പുലര്‍ത്തുന്ന വേര്‍തിരിവ് ദൃഷ്ടികോണമാണെന്ന് കാണാം. മനുഷ്യന്‍ സ്വയം പ്രകൃതിയില്‍ നിന്ന് വേറിട്ടവനാണെന്ന് കരുതുകയും അതിനെ ഉപഭോഗവസ്തുവായി മാത്രം കാണുകയും ചെയ്യുന്നു.

അദ്വൈതദര്‍ശനം ഈ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്നു. അതിന്റെ പ്രകാരം പ്രകൃതിയും മനുഷ്യനും ലോകവും ഒരേ ബ്രഹ്‌മതത്ത്വത്തിന്റെ വിവിധ അവതാരങ്ങളാണ്. അതിനാല്‍ ഒന്നും മറ്റൊന്നില്‍ നിന്ന് വേറിട്ടതല്ല. ഈ ബോധം മനുഷ്യനില്‍ ഉറച്ചുനില്‍ക്കുമ്പോള്‍, അവന്‍ പ്രകൃതിയോട് ആദരവോടും ഉത്തരവാദിത്വത്തോടും കൂടിയ സമീപനം സ്വീകരിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് പകരം സംരക്ഷിക്കുകയും സംരക്ഷണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ സുസ്ഥിരജീവിതത്തിന്റെ അടിസ്ഥാനം.

ഇന്നത്തെ ലോകത്തില്‍ ‘stsuainabilty’ എന്ന ആശയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ അതിന്റെ ദാര്‍ശനിക അടിത്തറ പലപ്പോഴും ദുര്‍ബലമാണ്. അദ്വൈതം ഈ ആശയത്തിന് ഗൗരവമുള്ള തത്ത്വാധാരം നല്‍കുന്നു. എല്ലാം ബ്രഹ്‌മമാണെന്ന് മനസ്സിലാക്കുമ്പോള്‍, പ്രകൃതിയെ നശിപ്പിക്കുന്നത് സ്വന്തം സ്വഭാവത്തെയാണ് നശിപ്പിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകും. അതിനാല്‍ പരിസ്ഥിതി സംരക്ഷണം ഒരു ബാധ്യത മാത്രമല്ല, ആത്മസംരക്ഷണത്തിന്റെ ഭാഗവുമാകുന്നു.

അദ്വൈതത്തിന്റെ ഈ ദൃഷ്ടികോണം സാമ്പത്തികജീവിതത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്നു. ഇന്നത്തെ ഉപഭോഗകേന്ദ്രിത ജീവിതശൈലി, അതിരില്ലാത്ത ആഗ്രഹങ്ങള്‍, വിഭവങ്ങളുടെ അമിത ഉപയോഗം എന്നിവ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകുന്നു. എന്നാല്‍ അദ്വൈതം സംയമനം, സന്തോഷം, മിതമായ ജീവിതം എന്നിവ പഠിപ്പിക്കുന്നു. ആത്മസംതൃപ്തി നേടിയ വ്യക്തിക്ക് പുറമെയുള്ള വസ്തുക്കളില്‍ അമിതാസക്തി ഉണ്ടാകില്ല. ഈ സമീപനം സുസ്ഥിരവികസനത്തിന് അനുകൂലമാണ്.

ആധുനിക ശാസ്ത്രവും ലോകത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നു. പരിസ്ഥിതിശാസ്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുടെ പഠനങ്ങളില്‍ എല്ലാ ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി കാണിക്കുന്നു. അദ്വൈതം ഈ സത്യത്തെ വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ അദ്വൈതം പ്രാചീനമായിരിക്കുമ്പോഴും അതിന്റെ ചിന്തകള്‍ ആധുനികശാസ്ത്രത്തോടും യോജിച്ചിരിക്കുന്നു.

അവസാനമായി, അദ്വൈതം മനുഷ്യന്റെ അന്തര്‍ജീവിതത്തിലും സമതുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം, ആശങ്ക, അസന്തോഷം എന്നിവ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അദ്വൈതം ആത്മജ്ഞാനത്തിലൂടെ ഉള്ളിലെ സമാധാനം നല്‍കുന്നു. വ്യക്തി സമാധാനത്തോടെ ജീവിക്കുമ്പോള്‍, സമൂഹത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും.

ഇന്നത്തെ ലോകത്തില്‍ സംഘര്‍ഷങ്ങളും അസമത്വങ്ങളും പരിസ്ഥിതി പ്രതിസന്ധികളും വ്യാപകമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, അദ്വൈതവേദാന്തത്തിന്റെ സന്ദേശം അത്യന്തം പ്രസക്തവും അനിവാര്യവുമാണ്. അദ്വൈതം ഒരു ശുദ്ധമായ ദാര്‍ശനിക സിദ്ധാന്തം മാത്രമല്ല, മനുഷ്യജീവിതത്തെ നയിക്കുന്ന ഒരു പ്രായോഗിക മാര്‍ഗ്ഗദര്‍ശനവുമാണ്. അതിന്റെ മുഖ്യസന്ദേശമായ ഏകത്വബോധം മനുഷ്യരിലുണ്ടാകുന്ന എല്ലാ ഭേദബോധങ്ങളെയും മറികടന്ന് സമൂഹത്തെ ഏകീകരിക്കുന്നു.

ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അദ്വൈതം അമൂല്യമായ ഒരു സംഭാവനയാണ്. ഈ ദര്‍ശനം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍, അത് ഭാരതത്തിന്റെ മഹത്വം മാത്രമല്ല, സമ്പൂര്‍ണ്ണ മനുഷ്യരാശിയുടെ ക്ഷേമത്തിനും വഴികാട്ടിയായി മാറുന്നു. അദ്വൈതത്തിന്റെ പഠനം മനുഷ്യനെ സ്വയം തിരിച്ചറിയാന്‍ സഹായിക്കുകയും, മറ്റുള്ളവരോടുള്ള സമതാഭാവം വളര്‍ത്തുകയും ചെയ്യുന്നു. ഈ സന്ദര്‍ശനം സാമൂഹിക ഐക്യത്തിന്റെയും ആഗോള സമാധാനത്തിന്റെയും അടിസ്ഥാനം തന്നെയാണ്.

സുസ്ഥിരമായ ഭാവിയുടെ നിര്‍മ്മാണത്തിലും അദ്വൈതത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. പ്രകൃതിയോടുള്ള ആദരവ്, വിഭവങ്ങളുടെ മിതമായ ഉപയോഗം, എല്ലാ ജീവജാലങ്ങളോടും കരുണാഭാവം എന്നിവ അദ്വൈതദൃഷ്ടിയില്‍ സ്വാഭാവികമായി ഉദിക്കുന്നു. ഈ മൂല്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിനും സമതുലിതമായ ജീവിതത്തിനുംഅനിവാര്യമാണ്. അതിനാല്‍ അദ്വൈതം ആത്മീയമാത്രമായ ഒരു ദര്‍ശനം അല്ല; അത് പ്രായോഗിക ജീവിതത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമായത് അദ്വൈതത്തിന്റെ തത്ത്വങ്ങള്‍ ഗ്രന്ഥങ്ങളില്‍ മാത്രം ഒതുക്കാതെ ജീവിതത്തില്‍ നടപ്പാക്കുക എന്നതാണ്. വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവിതത്തിലും ഭരണനയങ്ങളിലും ഈ ദര്‍ശനത്തിന്റെ അടിസ്ഥാനചിന്തകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അങ്ങനെ ചെയ്താല്‍ സമൂഹം കൂടുതല്‍ സൗഹൃദപരവും നീതിയുക്തവും സമാധാനപരവുമായ രൂപത്തില്‍ വളരും.

അവസാനമായി പറയേണ്ടതെങ്കില്‍, അദ്വൈതവേദാന്തം ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ സന്ദേശമാണ്. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ ആത്മജ്ഞാനം നേടുകയും പരസ്പര സഹകരണത്തോടെ ജീവിക്കുകയും ചെയ്യുമ്പോള്‍, ശാന്തിയും സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി സൃഷ്ടിക്കാനാകും. ”വസുധൈവ കുടുംബകം” എന്ന ഭാരതീയ ചിന്ത അദ്വൈതത്തില്‍ പൂര്‍ണ്ണമായി സാക്ഷാത്കരിക്കുന്നു.

അങ്ങനെ അദ്വൈതം പ്രാചീന ദര്‍ശനമെന്നതിലുപരി, ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും നാളെയുടെ ലോകത്തിനുള്ള ദീപസ്തംഭവുമാണ്. ഭാരതത്തിന്റെ ഈ സന്ദേശം ലോകശാന്തിക്കും ഐക്യത്തിനും സുസ്ഥിരവികസനത്തിനും അത്യന്താപേക്ഷിതമാണ്.

(ആദിശങ്കര ജയന്തിയോടനുബന്ധിച്ച സെമിനാറിന്റെ ഭാഗമായി ജന്‍മഭൂമി നടത്തിയ ഉപന്യാസ മല്‍സരത്തില്‍, ‘അദ്വൈതം- സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമായി ഭാരതത്തിന്റെ സന്ദേശം’ എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ ഉപന്യാസം.)

Tags: Janmabhumi Dailysocial harmonyAdi Shankara Jayantiadi sankara jayanthi seminarsustainable futureAdvaita
വികാസ് ഗൗരികര്‍
വികാസ് ഗൗരികര്‍
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വേദാന്ത വിഭാഗത്തില്‍ റിസര്‍ച്ച് സ്‌കോളര്‍ ആണ് ലേഖകന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Main Article

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.