
അടിമകൾ വാനോളം പുകഴ്‌ത്തും. പക്ഷെ യാഥാർഥ്യം മറ്റൊന്നാണ് എന്ന് തെളിഞ്ഞു.
ഇറാൻ 9 ദിവസമായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടത്തിയിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ഭയന്ന് ഇരിന്നു..!
അമേരിക്ക കൊടുത്ത മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലായിരുന്നു എങ്കിൽ ദുബായ് ഒക്കെ ഇപ്പോൾ ‘ഗാസ’ പോലെ ആയി മാറിയേനെ..!
ഇത്രയും ദുർബലമായ രാജ്യങ്ങളെ ആക്രമിച്ചതിനെ ഓർത്ത് ഇറാന് തന്നെ സ്വയം നാണക്കേട് തോന്നി അവരായിട്ട് യുദ്ധം നിർത്തി എന്നാണ് കേൾക്കുന്നത്.
പരമാധികാര രാജ്യങ്ങൾ അല്ലേ ഇതൊക്കെ..? അതോ ഗൾഫ് രാജ്യങ്ങൾ ആധുനിക കാലത്തെ അമേരിക്കൻ കോളനികൾ മാത്രമാണോ..?
അവർക്ക് സ്വയം പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണോ അതോ അമേരിക്ക തങ്ങളെ എല്ലാ കാലത്തും സംരക്ഷിച്ചു കൊള്ളും എന്ന മൂഢസ്വർഗത്തിൽ ആയിരുന്നോ അവർ..?
ജനങ്ങളോട് പുറത്ത് ഇറങ്ങരുത് എന്ന് പറയാൻ അല്ലാതെ ഷിയാ രാജ്യമായ ഇറാനെതിരെ തിരിച്ചടിക്ക് ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് സാധിക്കുന്നില്ല. അങ്ങനെ ഒരു ചിന്ത പോലും അവർക്ക് ഇല്ല എന്ന് തോന്നുന്നു.
‘ഞങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കില്ല’ എന്നൊക്കെ തള്ളുന്നത് അല്ലാതെ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഒന്നും ചെയ്യാൻ ആകുന്നില്ല.
ഇറാഖ് 1990 ൽ കുവൈറ്റിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയത് വെറും 12 മണിക്കൂറിൽ താഴെ സമയം കൊണ്ടായിരുന്നു. യുദ്ധം എന്ന് കേട്ടതും, അന്നത്തെ കുവൈറ്റ് ഭരണാധികാരികൾ നാട് വിട്ട് ഓടിപ്പോയി.!
കുറച്ചു മാസങ്ങൾക്ക് മുൻപ് ഖത്തർ അഭയം നൽകിയിരിക്കുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യം വെച്ച് ഇസ്രായേൽ ഖത്തിൽ കയറി ആക്രമണം നടത്തിയിരുന്നു. അന്ന് ഖത്തർ തള്ളിയത് ഓർത്താൽ ഇന്ന് ഇസ്രായേൽ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു
സൗദിയിലെ മുൻ ഇന്ത്യൻ അംബാസിഡർ ആയിരുന്ന തൽമിസ് അഹ്മദ് 2022 ൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ‘ വെസ്റ്റ് ഏഷ്യ മുഴുവൻ ദുർബലം ആണ്’ എന്നായിരുന്നു. ഇത്രയും പരിതാപകരം ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഇത്രയും ആക്രമണം ഏറ്റുവാങ്ങിയിട്ടും വിശാല ഹൃദയന്മാരായ ഗൾഫ് ഭരണാധികാരികൾ ഷിയാ രാജ്യമായ ഇറാനോട് ക്ഷമിച്ചിരിക്കുന്നു എന്നാണോ ക്യാപ്‌സ്യൂൾ എന്നറിയില്ല. അതോ ഇനി ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ് ഗൾഫ് ഭരണാധികാരികൾ അമേരിക്കയുടെയും, ഇസ്രായേലിന്റെയും പുറകെ നടക്കുക ആണോ എന്നും അറിയില്ല..!
ഏറ്റവും പരിഹാസ്യമായ കാര്യം ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ പൗരന്മാരെ സന്ദർശിക്കുന്ന UAE ഭരണാധികാരിയുടെ ഫോട്ടോയുടെ താഴെയുള്ള മലയാളികൾ ആയ അടിമകളുടെ കമെന്റുകൾ ആണ്.! ‘കരുത്തനായ ഭരണാധികാരി ഉള്ളപ്പോൾ ഞങ്ങൾക്ക് ഭയമില്ല’ പോലും..
ഇവന്മാരുടെ കഴിവുകേട് കണ്ട് സങ്കടം വന്ന ഫ്രാൻസ് പോലും രംഗത്ത് ഇറങ്ങി ഇറാന്റെ കുറെ മിസ്സിലുകൾ അടിച്ചിട്ട് ഗൾഫിനെ രക്ഷിച്ചു..!
നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ, പാകിസ്ഥാൻ ഇന്ത്യയെ തുടർച്ചയ്യായി 9 ദിവസം ആക്രമിക്കുന്നു. ഇന്ത്യ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കുന്നു. പാകിസ്താന്റെ ആക്രമണത്തിൽ ഇന്ത്യയിൽ വ്യാപകമായി നാശനഷ്ട്ടങ്ങൾ ഉണ്ടാകുന്നു, ഇന്ത്യൻ പൗരന്മാർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നു, ജനങ്ങൾക്ക് പുറത്ത് ഇറങ്ങാൻ വയ്യ, യാത്ര ചെയ്യാൻ വയ്യ, സാമ്പത്തീക രംഗം താറുമാറായി.
അപ്പോൾ നമ്മുടെ പ്രധാനമന്ത്രി പാകിസ്ഥാൻ ആക്രമണത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്ന ജനങ്ങളെ സന്ദർശിക്കാൻ വരുമ്പോൾ, ‘ധീരനായ പ്രധാനമന്ത്രി’ ഉള്ളപ്പോൾ ഞങ്ങൾക്ക് ഭയം ഇല്ല എന്ന് പറഞ്ഞാൽ എന്തൊരു അശ്ലീലം ആയിരിക്കും അത്..!
‘അന്നം തരുന്ന നാട്’ എന്നൊക്കെ പറഞ്ഞ് അടിമകൾ ആയി ജീവിക്കുന്ന ഊളകൾക്ക് എന്ത് ആത്മാഭിമാനം. മുട്ടിലിഴഞ്ഞു ന്യായീകരിക്കാൻ അല്ലാതെ വേറെ എന്ത് ചെയ്യാൻ..!
സ്വന്തം രാജ്യത്തെ പ്രതിരോധിക്കാൻ സ്വയം കഴിവില്ലാത്ത ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ കഴിവ് കേടിനെ കുറിച്ചല്ല, ഇപ്പോഴും ഗൾഫ് ഭരണാധികാരികളുടെ സ്തുതിപാഠകർ ആയി ഈ ആധുനിക കാലത്തും അടിമകൾ ആയി കഴിയുന്ന മലയാളികൾ ആയ കോമാളികളെ കുറിച്ച് ഓർക്കുമ്പോൾ ആണ് പുച്ഛം തോന്നുന്നത്..
ഇസ്രായേൽ കുറച്ചു നാൾ മുൻപ് ഖത്തറിൽ കയറി പൊട്ടിച്ചപ്പോൾ പോലും ഇവന്മാർ ഇത്രയും ദുർബലം ആണെന്ന് കരുതിയില്ല.
എനിക്ക് ഇറാൻ സൈന്യത്തോട് ആണ് പറയാൻ ഉള്ളത്. ഇത്രയും ദുർബലരായ രാജ്യങ്ങളെ ആക്രമിച്ച് ഗമ കാണിക്കാൻ ഉളുപ്പ് ഉണ്ടോ ചങ്ങാതികളെ അനക്കൊക്കെ..?
ഇറാൻ, നിങ്ങൾ നിങ്ങളുടെ വില കളയുക ആണ്. ഇത്തരം ചീള് കേസുകളെ വിട്ട് കള. ചുമ്മാ ഇരുന്ന് തള്ളാൻ അല്ലാതെ വേറെ ഒന്നും അറിയില്ല അവർക്ക്. ഇസ്രായേലിനോട് ചോദിച്ചാൽ അവർ പറഞ്ഞു തരും