ന്യൂദല്‍ഹി:സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭിക്കും.
results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ ഫലം കിട്ടും. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് cbse10 rollnumber dateofbirth schoolnumber centrenumber എന്ന സന്ദേശം അയച്ചാല്‍ ഫലം മൊബൈലില്‍ ലഭ്യമാകും.
മേയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആദ്യ ഘട്ട പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയാറാക്കി വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എ പി എ എ ആര്‍ ഐ ഡി ഇല്ലാത്ത വിദ്യാര്‍ഥികള്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കണം.APAAR ID സിബിഎസ്ഇയുമായി ലിങ്ക് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കറിലെ ‘Issued Documents’ വിഭാഗത്തില്‍ ലഭ്യമാകും.














