Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍ എത്തി. സംഘടനാപ്രശ്നങ്ങളുടെ ചുമതലയുള്ള എഐഐസിസി നേതാവ് കെ.സി. വേണുഗോപാലിനെയോ കര്‍ണ്ണാടകയുടെ ചുമതലയുള്ള സുര്‍ജേവാലയെയോ കാണാതെ മടങ്ങില്ലെന്ന വാശിയിലാണ് ഈ സംഘം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 07:14 pm IST
inIndia
സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)

ബെംഗളൂരു: മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ദരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍ എത്തി. സംഘടനാപ്രശ്നങ്ങളുടെ ചുമതലയുള്ള എഐഐസിസി നേതാവ് കെ.സി. വേണുഗോപാലിനെയോ കര്‍ണ്ണാടകയുടെ ചുമതലയുള്ള സുര്‍ജേവാലയെയോ കാണാതെ മടങ്ങില്ലെന്ന വാശിയിലാണ് ഈ സംഘം. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ മന്ത്രിമാരായിരിക്കുന്ന ഡികെ. ശിവകുമാര്‍ പക്ഷത്തെ മന്ത്രിമാരെ മാറ്റി കൂടുതല്‍ സിദ്ധരാമയ്യ പക്ഷത്തുള്ളവരെ മന്ത്രിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സിദ്ധരാമയ്യയുടെ എതിരാളിയും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ താക്കീത് തള്ളിക്കളഞ്ഞാണ് ഈ സിദ്ധരാമയ്യ പക്ഷത്തെ 30ല്‍ പരം എംഎല്‍എമാര്‍ ദല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. കടുത്ത ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് ഡി.കെ. ശിവകുമാര്‍ താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ലക്ഷ്യം കാണാതെ ദല്‍ഹിയില്‍ നിന്നും മടങ്ങില്ലെന്ന വാശിയിലാണ് ഗ്രൂപ്പിലെ പ്രധാന എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണയും അശോക് പത്താനും.

കര്‍ണ്ണാടക സര്‍ക്കാരിന്മേലുള്ള സിദ്ധരാമയ്യയുടെ പിടി മുറുക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഐക്യത്തെക്കുറിച്ചും കോണ്‍ഗ്രസിന്റെ ഭരണമികവിനെക്കുറിച്ചും വാചകമടി നടക്കുമ്പോഴാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുന്നത്.

നിരവധി നേതാക്കള്‍ ഇതിനകം ഒന്നിലധികം തവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് പലർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും എംഎല്‍എമാർ പറയുന്നു. ഇതുവരെ മന്ത്രിപദം ലഭിക്കാത്തവർക്ക് അവസരങ്ങള്‍ക്കായി പ്രതിനിധി സംഘം സമ്മർദ്ദം ചെലുത്തുമെന്ന് എംഎല്‍എ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. മൂന്നോ, നാലോ, അഞ്ചോ തവണ അവസരം ലഭിച്ച നേതാക്കളുണ്ട്. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് അവസരം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു എംഎല്‍എയായ അശോക് പട്ടാനും പുനസംഘടന ആവശ്യപ്പെട്ടു. മന്ത്രിസഭ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും ഞങ്ങളെപ്പോലുള്ള മുതിർന്ന അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മാറ്റങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ പുനസംഘടന നടപ്പാക്കിയിട്ടില്ല. മന്ത്രിസഭാ വികസനം കൂടി എംഎല്‍എമാർ ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം 25 ആയി വർധിപ്പിക്കണമെന്ന് എംഎല്‍എമാർ ആവശ്യപ്പെട്ടു.

മന്ത്രിസഭാ പുനഃസംഘടനയ്‌ക്കും മന്ത്രിസഭയില്‍ സ്ഥാനത്തിനും വേണ്ടി ഹൈക്കമാൻഡിനുമേല്‍ സമ്മർദ്ദം ശക്തമാക്കാനാണ് എംഎല്‍എമാർ ദില്ലിയില്‍ എത്തിയത്. എംഎല്‍എമാർ ദല്‍ഹിയിലെ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസായ കർണാടക ഭവനില്‍ തമ്പടിച്ചിരിക്കുകയാണ്. സാധിക്കുമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ പ്രതിനിധി സംഘം ശ്രമിക്കുന്നു.

മാർച്ചില്‍ ആദ്യം നടന്ന യോഗത്തിന് ശേഷമാണ് ഈ നീക്കം. കർണാടകയില്‍ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കായി സംയുക്തമായി സമ്മർദ്ദം ചെലുത്താൻ ഒരുവിഭാഗം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

കര്‍ണ്ണാടകയിലെ മുസ്ലിം നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ കലാപത്തില്‍

കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്‍റുകൂടിയായ ഡി.കെ. ശിവകുമാറിനെതിരെ ഏപ്രില്‍ 9ന് നടന്ന ദാവണ്‍ ഗരെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും രോഷം പുകയുകയാണ്. പഴയകാല കോണ്‍ഗ്രസ് നേതാവായ ഷമനൂര്‍ ശിവശങ്കരപ്പയുടെ ചെറുമകനായ സമര്‍ത്ഥ് ഷമനൂരായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി സിദ്ധരാമയ്യയയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംയുക്തമായാണ് സമര്‍ത്ഥ് ഷമനൂരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇവിടെ മുസ്ലിം വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്ന് ആരോപിച്ച് നിരവധി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വലിയ കലാപം പാര്‍ട്ടിക്കുള്ളില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ പേഴ്സണല്‍ സെക്രട്ടറിയായ നസീര്‍ അഹമ്മദിനെ തന്റെ രാഷ്‌ട്രീയ സെക്രട്ടറി പദവിയില്‍ നിന്നും സിദ്ധരാമയ്യ തന്നെ നീക്കം ചെയ്തിരുന്നു.ഇയാള്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു ഈ ശിക്ഷാനടപടി. പക്ഷെ വൈകാതെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വകുപ്പിന്റെ അധ്യക്ഷപദവി കെ. അബ്ദുള്‍ ജബ്ബാര്‍ രാജിവെയ്‌ക്കുകയും ചെയ്തത് സിദ്ധരാമയ്യയെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. ദാവണ്‍ഗരെ ഉപതെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കെ. അബ്ദുള്‍ ജബ്ബാര്‍ കരുതിയിരുന്നു. എന്നാല്‍ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത അസംതൃപ്തിയിലായിരുന്നു അബ്ദുള്‍ ജബ്ബാര്‍.

 

Tags: congressSiddaramaiahKarnataka CongressLatest newsAshok pattanBelur Gopalakrishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.