Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊന്നപ്പൂക്കളുടെ നൃത്തം

ബൃന്ദ by ബൃന്ദ
Apr 14, 2026, 02:21 pm IST
in Varadyam, Literature

മേടമാസം ഒരു പൂക്കാലമാണ്! തീവെയിലത്ത് മഞ്ഞപ്പൂക്കളുടെ വസന്തം. ഉച്ചസൂര്യനൊപ്പം കണിക്കൊന്നകളുടെ ഉന്മാദ നൃത്തം!

ഏതു പ്രതിസന്ധിയിലും കരുത്തോടെ നില്‍ക്കാമെന്നും, പൊന്നുപോലെ പൂവിട്ട് അതിശയിപ്പിക്കാമെന്നും അവ പറയാതെ പറയുന്നുണ്ട്. സൂര്യനു മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കൊന്നപ്പൂക്കളെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ എത്രയോ തവണ യാത്ര ചെയ്തിരിക്കുന്നു. വെയിലുരുക്കിയ സ്വര്‍ണ വസന്തത്തിന്റെ ഇലകാണാ മഞ്ഞ കണ്ണെത്താ ദൂരത്തോളം വ്യാപിച്ചിരുന്നു.

പിന്നെ ഐതിഹ്യങ്ങളുടെ ചിറകേറി ‘പ്രാഗ്‌ജ്യോതിഷ’ത്തിലെത്തി. അവിടെ തിന്മയുടെയും അഹതയുടെയും തലപ്പാവണിഞ്ഞ് നരകാസുരന്‍. ലോകം അവന്റെ ക്രൂരതയാല്‍ പിടഞ്ഞു. ദേവമാതാവിനെയും അവന്‍ വെറുതെ വിട്ടില്ല. അമ്മയ്‌ക്കു വേദനിച്ചാല്‍ ഈശ്വരനുണരും. പ്രപഞ്ചത്തിന്റെ ക്ഷമ അവിടെ അവസാനിക്കും. പത്നീസമേതനായി ഗരുഡന്റെ മേലേറി വന്ന ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചു. തിന്മയുടെ ഇരുട്ടിനെ തുടച്ചു നീക്കി. ദേവരാജാവിന്റെ വെണ്‍കൊറ്റക്കുട മീനരാശിയില്‍ നിന്നും സംക്രമം കഴിച്ച് ഉച്ചരാശിയിലേക്കു പ്രവേശിക്കുന്ന സൂര്യനെപ്പോല്‍ തിളങ്ങി ദേവമാതാവിന്റെ രത്നകുണ്ഡലങ്ങള്‍ ഐശ്വര്യത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട് കണിക്കൊന്നകളായി പൂത്തുലഞ്ഞു. പിന്നെ വിഷു നാളില്‍ വീടകങ്ങളിലേക്കെത്തി ഒരാണ്ടിന്റെ ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും പ്രാര്‍ത്ഥനകളായി സൂര്യനുമായി ബന്ധപ്പെട്ട വിശ്വാസം കൂടി വിഷുവിനുണ്ട്. അന്നേ ദിവസം സൂര്യന്‍ നേരിട്ട് ഭൂമിയിലേക്ക് അനുഗ്രഹം പകരുന്ന ദിനമായി കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ സൂര്യാരാധനയ്‌ക്കും പ്രാധാന്യമുണ്ടെന്ന് കണക്കാക്കുന്നു.

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടും വിഷുവിനെ കണക്കാക്കുന്നു. സംഘകാലത്തെ പതിറ്റുപ്പത്ത് എന്ന കൃതിയില്‍ വിഷുവിനെ പരാമര്‍ശിക്കുന്നത് അതിന്റെ പൗരാണികമായ പ്രാധാന്യം വിളിച്ചോതുന്നു. പണ്ടുകാലത്ത് വിഷുപ്പക്ഷിയുടെ പാട്ടുകേട്ട്, കൈക്കോട്ടു പൂജിച്ച് പൂട്ടുകാളയെ കുളിപ്പിച്ച് ചന്ദനം തൊട്ട് കൊമ്പുകളില്‍ കൊന്നപ്പൂവുകൊണ്ട് അലങ്കരിച്ച് വയലേലകള്‍ ഉഴുവുന്നതിന് തുടക്കം കുറിക്കും. ഉഴവുചാലില്‍ അടയും പൂക്കളും നേദിക്കും. ഭൂമി മാതൃദേവതയാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ തിരിച്ചറിത്തിരുന്നു. മാത്രമല്ല, കണിയൊരുക്കലില്‍ കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

കണികാണലിന്റെ ചാരുതയില്ലാത്ത ഒരു വിഷുവിനെക്കുറിച്ച് മലയാളിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. ഈ ദിനം പുതിയ വര്‍ഷത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. സമൃദ്ധിയും ഐശ്വര്യവും സന്തോഷവും വര്‍ഷം മുഴുവന്‍ ഉണ്ടാകേണമെന്ന പ്രാര്‍ത്ഥനയാണ് വിഷുദിനം. അതുകൊണ്ടുതന്നെ പുലര്‍ച്ചെ കണികണ്ട് ഒരാണ്ടിനെ നിറഞ്ഞ മനസ്സോടെ വരവേല്‍ക്കുന്നു. അതിനായി തലേ ദിവസം രാത്രി തന്നെ കണിയൊരുക്കുന്നു. കണിയൊരുക്കലും കണികാണലും വിഷുക്കൈനീട്ടവും വിഷു സദ്യയുമൊക്കെ വിഷുവിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

അങ്ങനെ വിഷു ഒരു ഉത്സവമല്ല, കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കുടുംബ ബന്ധങ്ങളും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.

ഒറ്റവാക്കില്‍ പറ ഞ്ഞാല്‍ വിഷു എന്നത് പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും ദൈവാനുഗ്രഹത്തിന്റെയും സമന്വയമാണ്. ബാഹ്യമായ ഇത്തരം ആചാര-ആഘോഷങ്ങള്‍ ആന്തരിക വെളിച്ചത്തിന്റെയും സമൃദ്ധിയുടെയും രഹസ്യാടയാളങ്ങള്‍ കൂടിയാണ്. എത്ര കൊടും വെയിലേറ്റാലും വാടാതെ പൂവിട്ടു നില്‍ക്കുന്നൊരു കൊന്നമരം എല്ലാ ഹൃദയങ്ങളിലുമുണ്ടാട്ടെ. എങ്കിലേ ഉള്ളിലെന്നും കണിയൊരുക്കാനാകൂ. സ്‌നേഹത്തിന്റെ കൈനീട്ടം സമൂഹത്തിന് നല്‍കാനുമാകൂ. അപ്പോള്‍ അകവും പുറവും സമൃദ്ധിയാലും സന്തോഷത്താലും നിറയും. നോക്കൂ… നിലവിളക്കിനരികില്‍ അലങ്കരിച്ച ഓട്ടുരുളിയിലെ വാല്‍ക്കണ്ണാടിയില്‍ നമ്മള്‍ നമ്മളെത്തന്നെ കാണുന്നുണ്ട്!

Tags: വിഷുകൈനീട്ടKerala FestivalVishu 2026കൊന്നപ്പൂMeda masam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

Miniscreen

വിഷു കൈനീട്ടവുമായി നടൻ അലൻസിയറിനോടൊപ്പം

വിഷു വിപണിയില്‍ സജീവമായ പ്ലാസ്റ്റിക് കൊന്നപ്പപൂക്കളും കൃഷ്ണവിഗ്രഹങ്ങളും
Kerala

പുതുവര്‍ഷത്തെ വരവേറ്റ് നാളെ വിഷു; കണിവെള്ളരിക്കും കൊന്നപ്പൂവിനും ക്ഷാമം

Astrology

അപ്രതീക്ഷിത നേട്ടങ്ങളും ആത്മസംയമനവും; മീനം രാശിക്കാരുടെ വിഷുഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ മാറ്റങ്ങളും ആസൂത്രിത മുന്നേറ്റവും; കുംഭം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.