Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുവര്‍ഷത്തെ വരവേറ്റ് നാളെ വിഷു; കണിവെള്ളരിക്കും കൊന്നപ്പൂവിനും ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 11:44 am IST
inKerala
വിഷു വിപണിയില്‍ സജീവമായ പ്ലാസ്റ്റിക് കൊന്നപ്പപൂക്കളും കൃഷ്ണവിഗ്രഹങ്ങളും

വിഷു വിപണിയില്‍ സജീവമായ പ്ലാസ്റ്റിക് കൊന്നപ്പപൂക്കളും കൃഷ്ണവിഗ്രഹങ്ങളും

ആലപ്പുഴ: ഓരോ വര്‍ഷവും വിപണി കീഴടക്കാന്‍ പുതിയ പടക്കങ്ങളും പൂത്തിരികളും വിപണിയില്‍ സജീവമായിരുന്നെങ്കിലും ഇത്തവണ പുതിയവയൊന്നും വിഷുവിനെ വരവേല്‍ക്കാന്‍ എത്തിയിട്ടില്ലെന്ന്. പാരച്ചൂട്ടും, പൂവും ചക്രവും, ഫ്ളോട്ട് ആന്‍ഡ് ഫൗണ്ടനുമാണ് വില്‍പനയില്‍ സജീവം. വിലയിലും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടില്ല. എന്നാല്‍ പടക്കവിപണിയില്‍ പഴയതുപോലെ വലിയ തിരക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കണികാണാനായി കണിവെള്ളരിയും കണിമത്തയും ചെറിയ ചക്കയും മാങ്ങയും മറ്റ് പഴവര്‍ഗങ്ങളും വിപണിയില്‍ ഉണ്ടെങ്കിലും പഴയതുപോലെ സജീവമായിട്ടില്ല. കണിവെള്ളരി വിപണിയില്‍ കണികാണാനില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കഞ്ഞിക്കുഴിയില്‍ നിന്ന് കണിവെള്ളരി വിപണിയില്‍ സുലഭമായെത്തിയെങ്കിലും ഇത്തവണ കറിവെള്ളരിയായിരുന്നു അധികവും. മത്ത, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് അധികവുമെത്തിയത്. വലിപ്പമനുസരിച്ചാണ് കണിവെള്ളരിക്കും മത്തനും ചക്കക്കും വില. 30 രൂപ മുതലാണ് വെള്ളരിക്കും മത്തനും വില വാങ്ങുന്നത്. ചക്കക്ക് വില 50ന് മുകളിലാണ്. കണിയൊരുക്കുന്ന മാമ്പഴത്തിനുമുണ്ട് പ്രത്യേകത. മഞ്ഞ നിറത്തിലുള്ള സപ്പോര്‍ട്ട മാങ്ങയാണ് ഇതിനായി വിപണിയില്‍ എത്തിയത്. കിലോക്ക് 60 രൂപയായിരുന്നു വില. കൂടാതെ പേരക്കയ്‌ക്ക് 50 ഉം വെള്ളമുന്തിരിക്ക് 60 രൂപയുമായിരുന്നു. ചൈനീസ് പടക്കങ്ങള്‍ വിപണിയിലെത്തിയപോലെ കണിക്കൊന്ന പൂക്കളും മാര്‍ക്കറ്റില്‍ ശ്രദ്ധേയമായി. വിഷുവിനെ വരവേല്‍ക്കുന്നതിനായി വീടിനും സ്ഥാപനങ്ങള്‍ക്ക് മുമ്പിലും കണിക്കൊന്നപ്പൂക്കള്‍ കെട്ടിത്തൂക്കിയിരുന്നു. കണിക്കൊന്ന ഇല്ലാതായതോടെ പൂക്കളും കിട്ടാതായി. എന്നാല്‍ ഒറിജിനിലിനെ പോലും വെല്ലുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച കണിക്കൊന്നപ്പൂക്കള്‍ നഗരങ്ങളില്‍ സുലഭമാണ്. ഒരു തണ്ടിന് 25 രൂപയാണ് വില. ഇതും തമിഴ്നാട്ടില്‍ നിന്നുതന്നെയാണ് ചേക്കേറിയത്.

കണിത്താലം ഒരുക്കുന്നതിനായി പ്രത്യേകം ശ്രീകൃഷ്ണ പ്രതിമകളും വിപണിയില്‍ സജീവമായിരുന്നു. ഫൈബര്‍ പ്രതിമകള്‍ക്കാണ് പ്രിയമേറെയും. ശ്രീകൃഷ്ണവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട് തെളിയിച്ച നിലവിളക്കിനടുത്ത് പിത്തള ഉരുളിയിലാണ് കണിയൊരുക്കുന്നത്. വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വര്‍ണം എന്നിവക്കൊപ്പം വാല്‍ക്കണ്ണാടി, മയില്‍പ്പീലി, ഞൊറി, ഓടക്കുഴല്‍, കണിക്കൊന്ന, കുങ്കുമച്ചെപ്പ് എന്നിവ വെച്ചാണ് അലങ്കരിക്കുന്നത്. മയില്‍പ്പീലിയുടെ വില 15 രൂപ മുതലും ഞൊറിക്ക് 120 മുതല്‍ 200 രൂപ വരെയുമായിരുന്നു. ഓടക്കുഴലിന് 30 രൂപയും 25 മുതല്‍ 50 രൂപവരെ വിലയുള്ള വാല്‍ക്കണ്ണാടിയും വിപണിയിലുണ്ട്. ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ക്ക് 180 രൂപ മുതല്‍ 1000 രൂപ വരെയായിരുന്നു. കുങ്കുമച്ചെപ്പിന് 50 രൂപവരെ വാങ്ങുന്നു.

ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം കുടുംബത്തോടൊപ്പം പുത്തന്‍വസ്ത്രങ്ങളും പടക്കങ്ങള്‍ വാങ്ങിയും ബന്ധുവീടുകളില്‍ പോകുന്ന പതിവും വിഷു ആഘോഷത്തിന്റെ പ്രത്യേകതയാണ്.

Tags: New Year's EveVishu Festivalകണിവെള്ളരികൊന്നപ്പൂ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിഷു: കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തു പാട്ട്

Samskriti

വിഷു എന്ന സംക്രമോത്സവം

Varadyam

കൊന്നപ്പൂക്കളുടെ നൃത്തം

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Varadyam

കവിത: വിഷുവെത്തുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.