1977 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ’16 വയതിനിലെ’ . കമൽഹാസൻ, ശ്രീദേവി, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഗംഗൈ അമരനാണ് . സംഗീതം ഇളയരാജയാണ്. അതിലെ ‘ സിന്ദൂര പൂവേ ‘ എന്ന ഗാനം ഇന്നും ജനലക്ഷങ്ങൾ ഏറ്റുപാടുന്നുണ്ട്.
തമിഴ് ഗ്രാമീണ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് ഗായികമാരെ പാടിക്കാനായിരുന്നു ഭാരതിരാജയുടെ തീരുമാനം . എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തമിഴ് അറിയാത്ത ഒരാൾ ഈ പാട്ട് പാടണം എന്നായിരുന്നു ഇളയരാജയുടെ നിബന്ധന , ആദ്യം ഭാരതി രാജ വഴങ്ങിയില്ലെങ്കിലും ഒടുവിൽ രാജയുടെ നിർബന്ധത്തിനു വഴങ്ങി. അങ്ങനെയാണ് ആശാ ഭോസ്ലേ ആദ്യമായി തമിഴിലേക്ക് എത്തുന്നത്.
തമിഴ് അറിയാത്ത ആ ശബ്ദത്തിലെ ഗാനം പ്രേക്ഷകർക്കും അത്ഭുതമായിരുന്നു . ഇളയരാജയുടെ വാക്കുകൾ തെറ്റിയില്ല ഗാനം ജനങ്ങൾ ഏറ്റെടുത്തു എന്ന് മാത്രമല്ല 1978 ൽ പിന്നണി ഗായികയ്‌ക്കുള്ള അവാർഡും ആശാ ഭോസ്ലേ സ്വന്തമാക്കി.
















