കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്. സമരത്തിലുള്ള ആറ് ആശുപത്രി മാനേജ്‌മെന്റുമായി നഴ്‌സുമാരുടെ സംഘടന യു എന്‍ എ ധാരണയിലെത്തി. കോഴിക്കോട് ജില്ലയിലെ സമരങ്ങള്‍ അവസാനിച്ചു. ഇനി സമരമുള്ളത് മൂന്ന് ആശുപത്രികളിലാണ്.
അമല മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന്‍, എല്‍ എഫ് അങ്കമാലി എന്നി ആശുപത്രികളിലാണ് സമരം തുടരുന്നത്.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും ആശുപത്രി മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.
വ്യവസ്ഥകളില്‍ പിന്നോട്ടില്ലെന്നും ധാരണയിലെത്താത്ത ആശുപത്രികളില്‍ പൂര്‍ണമായി പണിമുടക്കുമെന്നും യുഎന്‍എ നേരത്തെ അറിയിച്ചിരുന്നു.















