ന്യൂദല്‍ഹി: വികസിതഭാരതത്തിലേക്കുള്ള യാത്രയില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് യുവകൈരളി കോണ്‍~ുവന്‍സ്. യുവകൈരളി സൗഹൃദവേദി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യ ല്‍ സയന്‍സ് റിസര്‍ച്ച് നോര്‍ത്ത് റീജ്യണല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍~ുവന്‍സ് സംവാദത്തിന്റെ പുതിയ വേദിയായി.
ആത്മനിര്‍ഭരരായ യുവജനതയാണ് വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് കരുത്ത് പകരേണ്ടതെന്ന് സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. സാമ്പത്തിക അഭിവൃദ്ധി മാത്രമല്ല, സ്വത്വത്തില്‍ ഊന്നി എല്ലാ മേഖലകളിലുമുള്ള വികാസമാണ് 2047ല്‍ വികസിതഭാരതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കോളനിവത്കരണത്തിന്റെ ശേഷിപ്പുകളെ ഒന്നൊന്നായി നീക്കണം. ഭാരതത്തിന്റെ മഹത്വത്തെ അറിഞ്ഞ് അതില്‍ അഭിമാനംകൊള്ളുന്ന, അതിനെക്കുറിച്ച് ലോകത്തോട് പറയുന്ന യുവത്വമാകണം. വിദ്യാഭ്യാസരംഗത്ത് നിന്നാണ് മാറ്റത്തിന് തുടക്കംകുറിക്കേണ്ടത്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ബ്രജേഷ് നരേന്‍ കോണ്‍~ുവന്‍സ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടര്‍ കെ.ജി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ചൗധരി ചരണ്‍സിങ് യൂണിവേഴ്സിറ്റി ഡീന്‍ പ്രൊഫ. സഞ്ജീവ് കുമാര്‍ ശര്‍മ്മ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഡോ. ഷാജി പ്രഭാകരന്‍, ഡോ. നൂപുര്‍ കോഹ്ലി, ജെഎന്‍യു സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശുഭ് ഗുപ്ത, ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശബരീഷ് തുടങ്ങിയവര്‍ സംവദിച്ചു. യുവകൈരളി സൗഹൃദവേദി പ്രസിഡന്റ് നിരഞ്ജന കിഷന്‍ അധ്യക്ഷയായി.
യുവകൈരളി രക്ഷാധികാരി എന്‍. വേണു ഗോപാല്‍, വൈസ് പ്രസിഡന്റ് ദേവബാല പത്മകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
















