ദേശീയതയും സംഗീതവും ജീവിതോപാസനയാക്കിയ ആശാ ഭോസ്‌ലെ സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്
ആര്‍എസ്എസ് പരിശീലനവര്‍ഗില്‍ എത്തി സ്വയംസേവകരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ള ആശാ ഭോസ്‌ലെയുടെ കത്ത് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളിലിടം പിടിച്ചിരുന്നു. നാഗ്പൂരില്‍ നടന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന ചടങ്ങിനെത്താന്‍ പറ്റാതിരുന്നതില്‍ വിഷമം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വികാരനിര്‍ഭരമായ ആ കുറിപ്പ്.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ അഭിസംബോധന ചെയ്ത കത്തിന്റെ ഉള്ളടക്കം ഇങ്ങനെ- സംഘ ആസ്ഥാനത്ത് വന്ന് രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ പരിശീലനം നേടുന്ന സ്വയംസേവകരെ കാണുക എന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, അനാരോഗ്യം കാരണം, എനിക്കതിന് സാധിക്കുന്നില്ല. പൂര്‍ണ വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍, എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടും, എനിക്ക് ഈ യാത്ര ഹൃദയഭാരത്തോടെ മാറ്റിവയ്‌ക്കേണ്ടി വന്നു. സംഘപ്രവര്‍ത്തനത്തെക്കുറിച്ചുള്ള എന്റെ ആശംസകളും വികാരങ്ങളും ഞാന്‍ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. സംഘ സ്വയംസേവകരും അവരുടെ പ്രവര്‍ത്തനവും നമ്മുടെ രാജ്യത്തിന്റെ ശോഭന ഭാവിക്ക് വലിയ അടിത്തറയും പ്രതീക്ഷാകിരണവുമാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നു, സാധ്യമായ എല്ലാ സഹകരണവും ഉറപ്പുനല്‍കുന്നു. എന്റെ ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ അങ്ങയെ കാണാന്‍ ആഗ്രഹിക്കുന്നു, ഈ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ…..

പുരസ്‌കാരം സ്വീകരിക്കുന്നു
വീരസവര്‍ക്കറിന്റെ അനുഗ്രഹങ്ങളേറ്റ് വളര്‍ന്ന ബാല്യമാണ് ആശയുടെയും ചേച്ചി ലത മങ്കേഷ്‌കറിന്റെയും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും എന്നും സ്വാതന്ത്ര്യമുള്ള ദീനനാഥ് മങ്കേഷ്‌കറിന്റെ കുടുംബത്തിലെ ഒരു കണ്ണി കൂടി മറയുന്നു. ദേശീയതയും സംഗീതവും ജീവിതോപാസനയാക്കിയ ആശാ ഭോസ്‌ലെ സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്.
















