ബെംഗളൂരു: കുടകിലുണ്ടായ വാഹനാപകടത്തിൽ കന്നഡനടൻ ഹരീഷ് (40) മരണപ്പെട്ടു. ഹരീഷ് സഞ്ചരിച്ചിരുന്ന കാർ കുശാൽ നഗറിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
കുശാൽ നഗറിൽനിന്ന് ഹോസ്‌കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. കന്നഡസിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നയാളാണ് ഹരീഷ്.











