കൊച്ചി : കെസി വേണുഗോപാലിനും ജോസ് കെ മാണിക്കും വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് ദീപിക രാഷ്‌ട്രീയം കളിക്കുകയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജിനെ പിന്തുണച്ച് യുവരാജ് ഗോകുൽ.
‘ സഭയ്‌ക്ക് രാഷ്‌ട്രീയം ഉണ്ടാകുന്നതില്‍ തെറ്റില്ല….
അത് പോലെ ബിജെപി യ്‌ക്കും രാഷ്‌ട്രീയം ഉണ്ടെന്നും മനസ്സിലാക്കുക….
നിങ്ങളുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു…. അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു….
തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക…. ഞങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യത്തെ നിങ്ങളും മാനിക്കുക….
ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഇത്രയേയുള്ളൂ…. ആ പറഞ്ഞതില്‍ തെറ്റുമില്ല….‘ എന്നാണ് യുവരാജിന്റെ വാക്കുകൾ.
ദീപികയിലെ ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ലെന്നും ഇതിലെ പ്രതിഷേധം സഭാ നേതൃത്വങ്ങളെ നേരിട്ട് അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. പിണറായി വിജയനുമായി ബന്ധമുള്ളവർക്ക് ദീപികയിൽ നിക്ഷേപമുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യങ്ങൾ ദീപികയ്‌ക്ക് എവിടെ നിന്ന് ലഭിച്ചു. ഇത്തരം കാര്യങ്ങളാണ് ദീപികയുടെ രാഷ്‌ട്രീയ നിലപാടുകൾക്ക് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.
















