പാലക്കാട്:എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വച്ചാണ് സംഭവം.ആര്‍ക്കും പരിക്കില്ല.
കല്ലേറില്‍ ട്രെയിനിന്റെ വശത്തെ ചില്ലുകള്‍ക്ക് കേടുപറ്റി.ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ദിവസങ്ങള്‍ക്ക് മുന്‍പ് കടലുണ്ടിക്കും ഫറോക്കിനും മധ്യേ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായി.അന്ന് വിദ്യാര്‍ഥിനിയായ വടകര പുറമേരി എരഞ്ഞോളി താഴെകുനി വീട്ടില്‍ ഐശ്വര്യ രാമകൃഷ്ണന്റെ (22) താടിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ടു. രണ്ടു പല്ലുകള്‍ പൊട്ടുകയും ചുണ്ടിന് മുറിവേല്‍ക്കുകയും ചെയ്തു.















