തിരുവനന്തപുരം : ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ബിഗ്‌ബോസ് താരവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍.തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് മെറ്റയ്‌ക്ക് നല്‍കി പേജ് നീക്കം ചെയ്യിച്ചവര്‍ ആരായാലും മാന്യന്മാര്‍ ആണ്.
കോടതി കയറും എന്ന് കണ്ടപ്പോള്‍ പരാതി പിന്‍വലിച്ചു.പണിയാന്‍ നോക്കിയവന്‍ 24 മണിക്കൂറിനുള്ളില്‍ പനി പിടിച്ചു പരാതി പിന്‍വലിച്ചിട്ടുണ്ട് എന്ന് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ഇടപെട്ട മുന്‍ ഡി.ജി.പി സെന്‍കുമാറിനും ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബിനും വൈസ് പ്രസിഡന്റ് ഗോപകുമാറിനും നന്ദി അറിയിക്കുന്നുവെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കൃത്യമായി കാര്യ കാരണം നിരത്തി ഇടപെട്ട എന്റെ വക്കീലിനും നന്ദി.എല്ലാത്തിനും ഉപരി എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കും വിമര്‍ശിക്കുന്ന പ്രിയപ്പെട്ടവര്‍ക്കും ഒരായിരം നന്ദി- അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
















