വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുൾ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയിൽ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ ആര്യ ഇക്കാര്യങ്ങൾ പറയുന്നത്.
‘അവരെല്ലാം കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ്. അറുപത് ശതമാനം പേർ ജെനുവിനായിരിക്കും. ബാക്കി നാൽപ്പത് ശതമാനം സ്വാമിമാരും കള്ള സ്വാമിമാരാണ്. ഒട്ടുമിക്കവരും കുറ്റവാളികളാണ്. അവരിൽ ആരോടെങ്കിലും പേര് ചോദിച്ചാൽ സ്വാമി എന്ന് മാത്രമെ പറയു.
കൃത്യമായ പേരില്ല. റേഷൻ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് മുതലായവയൊന്നും ഉണ്ടാവില്ല. അവിടെയുള്ളവരിൽ ഭൂരിഭാഗവും ക്രിമിനൽ ആക്ടവിറ്റിസ് ചെയ്തശേഷം ഒളിച്ച് വന്ന് താമസിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകളെ അവിടെ വെച്ച് കണ്ടുമുട്ടി. കുഭമേളയ്‌ക്ക് ഇടയിൽ ഷൂട്ടിന് പോയപ്പോൾ പോലീസ് പറഞ്ഞത് ഞങ്ങൾ അമ്പതിനായിരം പോലീസുകാരെ ഉള്ളൂ. നോർമൽ തോക്ക് മാത്രമെ കയ്യിലുള്ളു.
എന്നാൽ അതിനുള്ളിൽ ഉള്ളവരുടെ കയ്യിൽ എകെ 47 വരെയുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് പോയി ഷൂട്ട് ചെയ്ത് വരൂവെന്നാണ് പോലീസുകാർ പറഞ്ഞത്. അതാണ് അവിടുത്തെ അവസ്ഥ “ എന്നാണ് ആര്യ പറയുന്നത്.
















