തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി തിരുവനന്തപുരം ജില്ലയില്‍ നാല് താമര വിരിയുമെന്ന് കരമന്‍ ജയന്‍. “നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍, എന്നീ മണ്ഡലങ്ങളില്‍ താമര വിരിയും.” – കരമന ജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കരമന ജയന്റെ പ്രധാന എതിരാളി എല്‍ഡിഎഫിന്റെ സി.പി. ജോണ്‍ ആണ്.
തിരുവനന്തപുരത്തെ മണ്ഡലങ്ങള്‍ ഇരട്ടപൂട്ടിട്ട് പൂട്ടിയിട്ടുണ്ടെന്നാണ് സഖാക്കള്‍ പറയുന്നത്. പക്ഷെ നിങ്ങളുടെ ഈ ഇരട്ടപ്പൂട്ട് പൊട്ടിച്ച് ഇക്കുറി ബിജെപി നാല് മണ്ഡലങ്ങളില്‍ താമര വിരിയിക്കുക തന്നെ ചെയ്യുമെന്നും കരമന ജയന്‍ പറഞ്ഞു.
“നേരത്തെ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കുമെന്ന് താന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചവരുണ്ട്. പലരും ഏറിയാല്‍ 30 സീറ്റുവരെ കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷെ ഇങ്ങിനെ സംശയിച്ചവരുടെ കര്‍ണ്ണപുടങ്ങളില്‍ അടിച്ചാണ് ബിജെപി കേവലഭൂരിപക്ഷം നേടി തിരുവനന്തപുരം നഗരസഭ ഭരിച്ചു.” – കരമന ജയന്‍ പറഞ്ഞു.
















