വൈക്കം: കഴിഞ്ഞദിവസം സിപിഐ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മക്കന്‍ ചെല്ലപ്പന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ആവശ്യപ്പെട്ടു.
പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ പുളിക്കശ്ശേരില്‍ വീട്ടില്‍ ഭാര്യ ആനന്ദവല്ലി, മക്കളായ ജ്യോതിര്‍മയി, ഭീപു എന്നിവരെ സന്ദര്‍ശിച്ചു. ചെല്ലപ്പന്റെ മൃതശരീരത്തില്‍ നിന്ന് ലഭിച്ച കത്ത് ബന്ധുക്കളെ പോലും കാണിക്കാത്ത പോലീസ് നിലപാടില്‍ അദ്ദേഹം പ്രതിഷേധിച്ചു. ഫെയ്സ്ബുക്ക് വീഡിയോയില്‍ പേര് പരാമര്‍ച്ചിട്ടുള്ള സിപിഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടിയിലും ദുരൂഹതയുണ്ട്. ചെല്ലപ്പന്റെ കുടുബത്തിന്റെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥി കെ. അജിത്ത്, ബിജെപി സംസ്ഥാന സമിതിയംഗം പി.ജി. ബിജുകുമാര്‍, മേഖല സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ സെക്രട്ടറി പി. ആര്‍. രജനി, കെ. ആര്‍. രാജഷ്, സുമേഷ്, കാസ്ട്രോ, സോനീഷ്, കെ.വി. സുമ എന്നിവര്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.















