കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും കൃത്യതയോടെയും കരുത്തോടെയും നാടിനെ നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വികസനത്തുടർച്ച ഉറപ്പാക്കാൻ മറ്റ് രാഷ്‌ട്രീയ കൂട്ടായ്‌മകൾക്ക് കഴിയില്ലെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് എൽഡിഎഫിനെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















