കോഴിക്കോട്:ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്.നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലിനെതിരെയാണ് പരാതി.
ഷിനിലിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും രണ്ടുപേര്‍ ബോംബ് കൈയില്‍ പിടിക്കുന്നതും പിന്നീട് എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.സ്റ്റീല്‍ ബോംബുകളും ദൃശ്യങ്ങളില്‍ ഉണ്ട്.
ബോംബ് വീഡിയോ പങ്കുവച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനാണ് ഇയാളുടെ ശ്രമം.ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെട്ടത്.
















