തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വാടക കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ മുടങ്ങി.വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖയിലാണ് മറുപടി നല്‍കിയത്.
2026 ഫെബ്രുവരി 20 മുതലുള്ള ഹെലികോപ്റ്റര്‍ വാടകയാണ് ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം മുടങ്ങിയത്.പൊലീസിന്റെ പക്കല്‍ ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് കുടിശിക വരാന്‍ കാരണമെന്നാണ് വിവരം.
ഹെലികോപ്റ്റര്‍ വാടകഇനത്തില്‍ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് വിവരാവകാശ നിയമ പ്രകാരം മറുപടി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ നല്‍കേണ്ട വാടക നല്‍കിയില്ല.ദല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷനില്‍ നിന്നാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തത്.80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാനാകും. 25 മണിക്കൂറില്‍ കൂടുതല്‍ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികമായി നല്‍കണം.















