കൊച്ചി: ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ യുവാവ് പിടിയില്‍.എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാര്‍ ആണ് പിടിയിലായത്. വയോധികയുടെ അയല്‍വാസിയാണ് ഇയാള്‍.
ഇസ്മയില്‍മുക്ക് മോളത്ത് വീട്ടില്‍ ടി.കെ. സുമതിയെ(65) ആണ് പ്രതി ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടുത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വര്‍ണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണു. അവശേഷിച്ച ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി മോഷ്ടാവ് കടന്നു.















