കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് മരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ താമരശേരിയിലാണ് അപകടം. അണ്ടോണ വേങ്ങേരിമീത്തല്‍ മുബഷിറ (44) ആണ് മരിച്ചത്.
ഡോക്ടറെ കണ്ടശേഷം ഭര്‍ത്താവ് അബ്ദുള്‍ കരീമിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ആണ് അപകടമുണ്ടായത്.മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടന്‍ തന്നെ മുബഷിറയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.















