ചെന്നൈ: വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈയിൽ നിന്ന് ഇന്ന് മംഗളൂരുവിലേയ്‌ക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇന്നുരാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്‌ഷനിൽ എത്തുന്ന രീതിയിലാണ് 06127 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.
ഏപ്രിൽ ഒൻപത് വ്യാഴാഴ്‌ച മംഗളൂരു ജംഗ്ഷൻ – ചെന്നൈ എഗ്മോർ 06128 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. നാളെ രാത്രി എട്ടുമണിക്ക് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.30ന് ചെന്നൈ എഗ്മോറിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഇന്നുച്ചയോടെ റിസർവേഷൻ ആരംഭിക്കും.
ഏപ്രിൽ പത്ത് വെള്ളിയാഴ്‌ച ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ 06153 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ചെന്നൈ എഗ്മോറിൽ നിന്നാണ് തിരിക്കുന്നത്. ഇന്നുച്ചയ്‌ക്ക് റിസർവേഷൻ ആരംഭിക്കും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഏപ്രിൽ 11 ശനിയാഴ്‌ച മംഗളൂരു ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേയ്‌ക്ക് 06041 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു ജംഗ്ഷനിൽ നിന്ന് വൈകിട്ട് ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറരയ്‌ക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിനാരംഭിക്കും.
ഏപ്രിൽ 12 ഞായറാഴ്‌ച തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്‌ഷൻ 06042 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും.
ഏപ്രിൽ 15ന് മംഗളൂരു സെൻട്രലിൽ നിന്ന് ചെന്നൈ എഗ്മോറിലേയ്‌ക്ക് 0615 നമ്പർ ട്രെയിൻ സ്‌പെഷ്യൽ സർവീസ് നടത്തും. ഏപ്രിൽ 15ന് വൈകിട്ട് നാലുമണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമണി മുതൽ.
















