പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ലിപ് വിതരണത്തിനിടെയാണ് ആക്രമണം.
അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസി അലക്സാണ് ആക്രമിച്ചത്. തലക്കും കാലിനും പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്സ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
















