കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്. ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം.
ധനലക്ഷ്മി, ചിന്നു, ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ പെണ്‍കുട്ടികളെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിലാണ്.
നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി.കൈവരി തകര്‍ന്ന് പെണ്‍കുട്ടികള്‍ കായലിലേക്ക് വീണു. സമീപത്തെ കടയില്‍ നിന്ന രണ്ട് യുവാക്കളാണ് പെണ്‍കുട്ടികളെ കരയ്‌ക്ക് എത്തിച്ചത്.
















