കൊല്ലം : കൊട്ടിക്കലാശത്തിനിടെ വിവിധ ജില്ലകളില്‍ ആക്രമങ്ങള്‍.കൊട്ടാരക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു.കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് ബിജെപി സ്ഥാനാര്‍ഥി ആര്‍ രശ്മി പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കവിളയില്‍ കൊട്ടിക്കലാശത്തില്‍ സംഘര്‍ഷം ഉണ്ടായി. എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊഴിയൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിപിന് പരിക്കേറ്റു. സിപിഎം വാര്‍ഡ് മെമ്പര്‍ ബിപിന്‍ ജോസിനും പരിക്കേറ്റു.
എറണാകുളം തോപ്പുംപടിയില്‍ പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കൊട്ടിക്കലാശ സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാല്‍ പൊലീസ് ഇടപെട്ടപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.പള്ളുരുത്തി കച്ചേരിപ്പടിയില്‍ ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന് ആരോപണമുണ്ട്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം എന്നാണ് പരാതി.
പാലക്കാട് പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തില്‍ എല്‍ ഡി എഫ് -യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശി സംഘര്‍ഷം നിയന്ത്രിച്ചു.മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
















