കേരളത്തെ തകര്‍ത്തെറിഞ്ഞ 2018ലെ മഹാപ്രളയം മനുഷ്യ നിർമ്മിതമായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം സംഭവിച്ച ‘മനുഷ്യനിര്‍മ്മിത’ ദുരന്തമായിരുന്നുവെന്നു വ്യക്തമാക്കുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.നിലവിലെ ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുമ്പ് നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗാണ് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടത്.
മഹാപ്രളയ സമയത്ത് ഡാമുകള്‍ തുറന്നുവിട്ടതിലുണ്ടായ വന്‍ അഴിമതിയും ആസൂത്രണമില്ലായ്‌മയുമാണ് കേരളത്തെ മുക്കിയതെന്ന് ഓഡിയോയില്‍ മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കുന്നു.
അഴിമതിക്ക് വേണ്ടിയാണ് ഡാമുകള്‍ കൃത്യസമയത്ത് തുറക്കാതെ വെള്ളം സംഭരിച്ചു നിര്‍ത്തിയതെന്നും, ഒടുവില്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥ വന്നപ്പോള്‍ ഒന്നിച്ച് തുറന്നുവിട്ടതാണ് ദുരന്തത്തിന് കാരണമെന്നുമാണ് ആരോപണം.മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലോടെ പ്രളയ ദുരിതാശ്വാസ നിധിയിലെ അഴിമതിക്ക് പുറമെ പ്രളയം തന്നെ അഴിമതിയുടെ ഭാഗമായിരുന്നു എന്ന ഗൗരവകരമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.കരിമണല്‍ ലോബിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തതെന്നും പറയുന്നു.
















