തിരുവനന്തപുരം: ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസും സിപിഎമ്മും ലീഗും ചേര്‍ന്ന് രഹസ്യ ഡീല്‍ ഉണ്ടെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. കേരളത്തിലെ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും മുസ്ലീം ലീഗ് വിഴുങ്ങിക്കഴിഞ്ഞുവെന്നും എം.ടി. രമേശ് ആരോപിച്ചു.
ബിജെപിയെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും സിപിഎമ്മും ലീഗും ചേര്‍ന്ന് ഒരു അവിശുദ്ധ അച്ചുതണ്ട് രൂപീകരിച്ചിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ വോട്ട് ഷിഫ്റ്റ് ചെയ്യാന്‍ ആസൂത്രിത ഗൂഢാലോചനയാണ് ഈ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. – എം.ടി. രമേശ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ സന്ദര്‍ഭത്തിലും പ്രചരണത്തിന്റെ സന്ദര്‍ഭത്തിലും എല്ലാം ഈ രഹസ്യഡീല്‍ വ്യക്തമായി നിഴലിച്ചു കാണുന്നുണ്ട്. അത് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും എം.ടി. രമേശ് പറഞ്ഞു.
















