തൃശൂര്‍:വാടാനപ്പള്ളിയില്‍ ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന പരാതിയില്‍ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്. സിസിടിവി ദൃശങ്ങള്‍ പരിശോധിച്ചെന്നും കിറ്റ് ആവശ്യപ്പെടുന്നതോ വിതരണം ചെയ്യുന്നതോ ദൃശ്യങ്ങളില്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.
രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണിതെന്നാണ് കട ഉടമ പറഞ്ഞത്
അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.പിന്നീട് പ്രതാപനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ബിജെപി നേതാവും നടനുമായ ദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.എന്നാല്‍ താന്‍ സ്ഥലത്തെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് കടയോട് ചേര്‍ന്ന ഉടമയുടെ വീട്ടില്‍ എത്തിയതെന്നും ദേവന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തോല്‍വി ഭയന്ന് നുണപ്രചാരണം നടത്തുകയാണെന്ന് ദേവന്‍ പറഞ്ഞു.
















