തിരുവനന്തപുരം: തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അത് പടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ആഘോഷമായി കാണുന്നതിന്റെ ശിക്ഷ നമ്മള്‍ അനുഭവിക്കുന്നുണ്ട്.ചൂണ്ടുവിരലില്‍ മഷി ചാര്‍ത്തുമ്പോള്‍ ബോധ്യത്തോടെ ചെയ്യണം.ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളത്തില്‍ ഐ ബി പറയുന്നത് വലിയ അത്ഭുതം സംഭവിക്കും എന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു.
















