കോഴിക്കോട്: കൊയിലാണ്ടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നാനോത്ത് മീത്തല്‍ സുനിലിന്റെ മകന്‍ എന്‍ അജയ് (22) ആണ് മരിച്ചത്.
അജയ്‌ക്കൊപ്പം ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പന്തലായനി കാട്ടുവയല്‍ താഴത്ത് കെടി ആദര്‍ശിന് (25) ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ഇരുവരും ബപ്പങ്ങാട് അടിപ്പാത വഴി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചാണ് അപകടം.
ഗുരുതര പരിക്കേറ്റ ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജയ് താമരശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നിഷ. സഹോദരി: ആര്‍ഷ.
















