പാലക്കാട്: പിണറായി വിജയനും വിഡി സതീശനും സഹകരണ സഹായ മുന്നണിയായി പ്രവര്‍ത്തിച്ചാല്‍ ഒരൊറ്റ നേതാവും പിന്നെ നിയമസഭ കാണില്ലെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. പറവൂരും ധര്‍മ്മടത്തും എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഇങ്ങനെയാണെങ്കില്‍ നല്ലവരായ കമ്യൂണിസ്റ്റുകാര്‍ താമര അടയാളത്തില്‍ വോട്ട് ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
രമേഷ് പിഷാരടിയെ തടഞ്ഞ സ്ത്രീ വോട്ടര്‍മാര്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്ത് വന്നതിനെതിരേയും പ്രതികരിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയന്‍ എടുക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞത് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ്. നാട്ടിലെ അമ്മമാരാണ് പ്രതിഷേധം ഉണ്ടാക്കിയത് അത് തെറ്റാണോയെന്നും ചോദിച്ചു.
ആറ്റിങ്ങലില്‍ 150 ഓളം ക്രിമിനലുകള്‍ തന്നെ തടഞ്ഞപ്പോള്‍ ആക്രമിച്ചപ്പോഴും കെ.കെ. ഷൈലജക്ക് നേരെ സൈബര്‍ ആക്രമണം നടന്നപ്പോഴും എവിടെ പോയി പിണറായിയുടെ സ്നേഹമെന്നും എവിടെയായിരുന്നു അദ്ദേഹമെന്നും ചോദിച്ചു. ഷാഫി പറമ്പിലിന്റെ പെണ്‍വാണിഭ കേന്ദ്രമാണ പോലീസ് ആദ്യം അന്വേഷിച്ച് കണ്ടു പിടിക്കേണ്ടതെന്നും പറഞ്ഞു. രമേഷ് പിഷാരടിയെ ആള്‍ക്കാര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു
















