തൃശൂര്‍: വോട്ടിനായി കിറ്റ് വിതരണം ചെയ്തു എന്നത് നൂറ് ശതമാനം അടിസ്ഥാനരഹിതമായ പച്ച നുണയെന്ന് ബിജെപി നേതാവും നടനുമായ ദേവന്‍. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥയാണ് കിറ്റ് വിതരണം എന്ന് അദ്ദേഹം പ്രതികരിച്ചു.
കിറ്റ് വിതരണം ഉണ്ടായിട്ടില്ല. കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഒരു പ്രസ്ഥാനമല്ല ബിജെപിയെന്ന് ദേവന്‍ പറഞ്ഞു. സിസിടിവിയില്‍ സത്യമല്ലേ വരുകയുള്ളു.താന്‍ ഒന്നും കണ്ടിട്ടില്ല. കട ഉടമയുടെ വീട്ടില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് ബഹളം കേട്ടത്.
വാടാനപ്പളളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം.നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. . ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു.
അതേസമയം, ദേവനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സിപിഎം പ്രവര്‍ത്തകരും സമാന ആവശ്യം ഉന്നയിച്ച് മുദ്രാവാക്യം മുഴക്കി. ബിജെപി പ്രവര്‍ത്തകര്‍ പ്രതിരോധവുമായെത്തി.
ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന്‍ പുറത്തേക്ക് വന്നു.
പൊലീസ് സി സി ടി വി പരിശോധിച്ചപ്പോള്‍ ദേവനും ഒപ്പമുളള ബി ജെ പി പ്രവര്‍ത്തകരും ഗോഡൗണിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ല.ഇവര്‍ കട ഉടമയുടെ വീട്ടിലേക്ക് കയറി പോകുന്നതാണ് ദൃശ്യങ്ങളിലുളളത്.ഗൃഹസദസിനെത്തിയതാണ് തങ്ങളെന്നും കിറ്റ് വിതരണം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായ എതിരാളികള്‍ പടച്ചു വിട്ട നുണയാണെന്നും ദേവന്‍ പറഞ്ഞു.
















