Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാനലാപ്പില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും

പി. ശിവപ്രസാദ് by പി. ശിവപ്രസാദ്
Apr 5, 2026, 08:55 am IST
in Kerala

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സംഘടിത മതന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഏതുവിധേനയും ഉറപ്പിക്കാന്‍ സിപിഎമ്മും, കോണ്‍ഗ്രസും മത്സരിക്കുന്നു. പൊതു വിഷയങ്ങള്‍ ഒഴിവാക്കി ബിജെപി വിരുദ്ധത പറഞ്ഞ് മതഭീകര സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനാണ് ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നത്. യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കി ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി പൊതു ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വം പിന്‍വാങ്ങി. എന്നാല്‍ എന്തുകൊണ്ട് യുഡിഎഫ് ഇത്തവണ അധികാരത്തില്‍ വരണമെന്ന് അവര്‍ കൃത്യമായി താഴെത്തട്ടില്‍ പ്രചാരണം നടത്തുന്നുണ്ട്.

പരമ്പരാഗതമായി ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി എതിര്‍ത്തിരുന്ന മുസ്ലീം ലീഗിനെ പോലും നിയന്ത്രിക്കുന്ന ശക്തിയായി ജമാഅത്തെ ഇസ്ലാമി മാറി. വെല്‍ഫെയര്‍ പാര്‍ട്ടി നേരിട്ട് മത്സരിക്കാതെ ജമാഅത്തെ ഇസ്ലാമിക്ക് താല്‍പര്യമുള്ളവരെ മുസ്ലീം ലീഗിന്റെ ബാനറില്‍ മത്സരിപ്പിക്കുന്നു. മാത്രമല്ല, ചിലര്‍ക്ക് സീറ്റ് നിഷേധിക്കാനും വരെ അവര്‍ക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുലും പ്രിയങ്കയും ഉള്‍പ്പടെയുള്ളവര്‍ സിപിഎം, ബിജെപി ഡീല്‍ ആവര്‍ത്തിച്ചു പറയുന്നതും സംഘടിത മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരസ്യമായി എതിര്‍ക്കുന്നുണ്ടെങ്കിലും രഹസ്യമായി എസ്ഡിപിഐയുടെ വരെ വോട്ട് നേടാനും യുഡിഎഫ് നീക്കം ശക്തമാണ്.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐക്ക് മതേതര പട്ടം നല്‍കിയതും ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആളിക്കത്തിച്ച മദനിയുടെ പിഡിപിയാകട്ടെ പരസ്യമായി ഇടതുപക്ഷത്തിന് വേണ്ടി പ്രചരണം നടത്തുന്നു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പിഡിപി നേതാക്കള്‍ സജീവമാണ്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുട്ടം നാസറും പ്രസംഗിച്ചു.

നിരോധിത മതഭീകര സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ, നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതിനെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെങ്കിലും ഉത്തവണ ഇടതുപക്ഷത്തിനാണ് പിന്തുണയെന്ന് നേതൃത്വം ആവര്‍ത്തിക്കുകയാണ്. എന്ത് വാഗ്ദാനമാണ് സിപിഎം, എസ്ഡിപിഐക്ക് നല്‍കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പിഎഫ്ഐ, എസ്ഡിപിഐ നേതാക്കള്‍ നിരവധി പേര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്ന സാഹചര്യത്തില്‍ സിപിഎം, എസ്ഡിപിഐ ഡീലിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യം ഉയരുന്നു. അഭിമന്യു അടക്കമുള്ള രക്തസാക്ഷികളെ വഞ്ചിച്ചു എന്ന് വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായിട്ടും എസ്ഡിപിഐ ബന്ധത്തെ നേതൃത്വം ന്യായീകരിക്കുന്നതില്‍ ദുരൂഹതയുണ്ട്.

തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവശേഷിക്കെ സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചും ഭയാശങ്കയിലാക്കിയും മുതലെടുപ്പ് നടത്തുക എന്ന അജണ്ടയിലേക്ക് ഇടതുവലതു പ്രചാരണം കേന്ദ്രീകരിക്കപ്പെടുന്നു. എന്‍ഡിഎ ഒഴികെ മറ്റു മുന്നണികള്‍ പ്രകടന പത്രിക പോലും ചര്‍ച്ച ചെയ്യാതെ വര്‍ഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് പരിശ്രമിക്കുന്നത്. എന്‍ഡിഎ മുന്നോട്ട് വയ്‌ക്കുന്ന വികസന കാഴ്ചപ്പാടും, ഇടതുവലതു മുന്നണികളുടെ പ്രീണന രാഷ്‌ട്രീയവുമായുള്ള പോരാട്ടമാണ് പ്രചാരണത്തിന്റ അവസാനഘട്ടത്തില്‍ നടക്കുന്നത്.

Tags: SDPI connectionWelfare Party supportKerala assembly election 2026election 2026CPM-Congress deal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

Kerala

കത്തിത്തീരുന്ന ബംഗാളിലും സിപിഎമ്മിൽ ആഭ്യന്തര പ്രശ്‌നം; യുവമുഖമായ പ്രതികൂർ റഹ്മാൻ മമതയോടൊപ്പം പോയി

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം
Kerala

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

Kerala

2019ല്‍ എം.ബി. രാജേഷിന് ജയം പ്രവചിച്ച മാതൃഭൂമി, അന്ന് രാജേഷ് പൊട്ടി, ഇന്ന് പിഷാരടി ജയിക്കുമെന്ന് മാതൃഭൂമി പറയുമ്പോള്‍ ചിരിച്ച് പാലക്കാട്ടെ ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല

ജ്ഞാന ഭാരതത്തിന്റെ ദൗത്യം

അണുബോംബിന്റെ കല്ലറ; ആപത്തിന്റെ കൊലയറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.