World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ 8 പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ?

ഇ​റാ​നി​ലെ ക​രാ​ജ് ​പാ​ല​ത്തി​ന് നേ​രെ യുഎസ് നടത്തിയ ആ​ക്ര​മ​ണ​ത്തി​ന് പ​ക​ര​മാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും ജോ​ർ​ദാ​നി​ലെ​യും ഏ​ഴ് പ്ര​ധാ​ന പാ​ല​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​മെ​ന്ന് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. തകര്‍ക്കാന്‍ പോകുന്ന പാലങ്ങളുടെ പട്ടിക ഇറാന്‍ പുറത്തുവിട്ടു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ ക​രാ​ജ് ​പാ​ല​ത്തി​ന് നേ​രെ യുഎസ് നടത്തിയ ആ​ക്ര​മ​ണ​ത്തി​ന് പ​ക​ര​മാ​യി സൗദിയെയും ബഹ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍. ഇതോടെ സാമ്പത്തികമായി ഗള്‍ഫ് രാജ്യങ്ങള്‍ തകരുമോ എന്ന ആശങ്ക ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ പരക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമാണ് ഈ പാലങ്ങള്‍. ഇത് തകര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വ്യാപാരം തകരും. ഇതോടെ പരക്കെ ആശങ്ക പരന്നിരിക്കുകയാണ്.

കിംഗ് ഫഹദ് പാലം തകര്‍ക്കും

തകര്‍ക്കാന്‍ പോകുന്ന പാലങ്ങളുടെ പട്ടിക ഇറാന്‍ പുറത്തുവിട്ടു. ഇതില്‍ യു​എ​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

കുവൈറ്റിലെ ഷേഖ് ജവേര്‍ പാലം, സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ്ങ് ഫഹദ് കോസ് വേ, അബുദാബിയിലെ പ്രധാന പാലങ്ങള്‍, ജോര്‍ദാനിലെ പാലം എന്നിവ ഉള്‍പ്പെടെയാണ് ഇറാന്‍ തകര്‍ക്കാന്‍ പോകുന്ന എട്ട് പാലങ്ങള്‍.

‘പാ​ല​ത്തി​ന് പ​ക​രം പാ​ലം’​എ​ന്ന ന​യ​മാ​ണ് ഇ​റാ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെന്നും ഇറാന്‍ നേതാക്കള്‍ അറിയിച്ചു. ഇതോടെ ഗള്‍ഫില്‍ ആശങ്ക പരന്നിരിക്കുകയാണ്.

ഇ​റാ​നി​ലെ ടെ​ഹ്‌​റാ​നെ​യും കാ​രാ​ജി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ല​മാ​യ ബി1 (​ക​രാ​ജ്) പാ​ലം ആണ് യുഎസ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർത്തത് ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യു​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ഇ​റാ​ന്റെ ആ​രോ​പ​ണം.

ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​കാ​ര​മാ​യി അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​ഴ് പ്ര​ധാ​ന പാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. ഈ ​പ​ട്ടി​ക​യി​ൽ യു​എ​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

Recent Posts