Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബലിദാനികളുടെ രക്തം വെറുതെയാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 12:19 pm IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ കൊണ്ടുപിടിച്ച പ്രചാരണത്തിനിടെ ദേശീയ പ്രസ്ഥാനങ്ങളുടെ ഹൃദയം തൊടുന്ന ചില മുഹൂര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മട്ടന്നൂര്‍ സാക്ഷ്യം വഹിച്ചു. എന്‍ഡിഎ സഖ്യത്തിന്റെ പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രസ്ഥാനത്തിനുവേണ്ടി ബലിദാനികളായവരുടെ കുടുംബാംഗങ്ങളുടെ സംഗമത്തില്‍ പങ്കെടുത്തതാണിത്. ഉന്മൂലനത്തിന്റെ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മിന്റെ നരാധമന്മാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പിഞ്ചു വിദ്യാര്‍ത്ഥികളുടെ കണ്‍മുന്നിലിട്ട് വെട്ടിനുറുക്കി കൊലപ്പെടുത്തിയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയും ബലിദാനികളുടെ കുടുംബ സംഗമത്തിനെത്തിയിരുന്നു. ഇന്നും കണ്ണീരുണങ്ങാത്ത ഈ അമ്മയുടെ കരം ഗ്രഹിച്ചുകൊണ്ട് നിതിന്‍ നബീന്‍ പറഞ്ഞ വാക്കുകള്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തോട് പടപൊരുതി ബലിദാനികളായവരുടെ ജീവരക്തത്തോടുള്ള കടപ്പാട് വ്യക്തമാക്കുന്നതായിരുന്നു.

ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണെന്നും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് മനസ്സിലാകുമെന്നും പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷന്‍, ആദര്‍ശത്തിനുവേണ്ടി ജീവന്‍കൊടുത്തവര്‍ നമ്മുടെ കൂടപ്പിറപ്പുകളാണെന്നും ഓര്‍മ്മിച്ചു. ബലിദാനികളുടെ ജീവത്യാഗം വെറുതെയാവില്ലെന്നും, ഇന്ന് നമ്മുടെ പ്രസ്ഥാനം ലോകത്തെ ഏറ്റവും വലിയ ശക്തിയാണെന്നും നിതിന്‍ നബീന്‍ പറഞ്ഞു. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ നമ്മുടെ സഹോദരങ്ങള്‍ അക്രമത്തിനിരയായിട്ടുണ്ടെന്നും, ഉന്മൂലന രാഷ്‌ട്രീയത്തെ ഇല്ലാതാക്കാന്‍ ആശയപരമായ പോരാട്ടം നടത്തണമെന്നും ബിജെപിയുടെ പുതിയ അമരക്കാരന്‍ ആഹ്വാനം ചെയ്തു. ബലിദാനികളുടെ കൂടപ്പിറപ്പുകളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി നമ്മുടെ പ്രസ്ഥാനം മുന്നോട്ടു പോകുമെന്നു പ്രഖ്യാപിക്കുകയും, ഈ വര്‍ഷത്തെ ഓണാഘോഷത്തിന് നിങ്ങളോടൊപ്പം ഞാനുമുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്ത നിമിഷങ്ങള്‍ ബലിദാനികളുടെ ഉറ്റവര്‍ ഹൃദയത്തില്‍ സൂക്ഷിക്കും.

കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിരവധിയായ ആദര്‍ശ ധീരന്മാരെയാണ് സിപിഎം അക്രമകാരികള്‍ അധികാരവും സംഘടനാബലവും ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കണ്ണൂരിന്റെ മണ്ണില്‍ ഇക്കൂട്ടര്‍ കുരുതിക്കളങ്ങള്‍ തന്നെ തീര്‍ത്തു. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍തൊഴിലാളിയെ അരുംകൊല ചെയ്തുകൊണ്ടായിരുന്നു ഈ കൊലപാതക പരമ്പരയ്‌ക്ക് തുടക്കം കുറിച്ചത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഈ കേസില്‍ പ്രതിയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇത്തരം നരഹത്യകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് തങ്ങളുടെ മിടുക്കായി കരുതുന്നവരാണ് സിപിഎമ്മിന്റെ നേതൃനിരയില്‍ ഇപ്പോഴുമുള്ളത്. ഇവര്‍ സ്ഥാനാര്‍ത്ഥികളാവുന്നു. ജനപ്രതിനിധികളായും ഭരണാധികാരികളായും വിലസുന്നു. ഈ സ്ഥിതിവിശേഷത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനുള്ള സുവര്‍ണാവസരങ്ങളില്‍ ഒന്നാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തെ അതിജിവിച്ച ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത് ദേശീയ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന് കരുത്തുപകരും.

കാറല്‍ മാര്‍ക്‌സിന്റെ മൂലധനം എന്ന കിത്താബും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ ആവിഷ്‌കരിച്ച ഉന്മൂലനത്തിന്റെ സിദ്ധാന്തവുമായി ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിത്തിരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പിതൃഭൂമികളില്‍ അകാലമൃത്യു വരിച്ചിട്ട് പതിറ്റാണ്ടുകളായി. കൊന്നൊടുക്കിയ കോടിക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ ചോരകൊണ്ട് ചുവപ്പിച്ച ചെങ്കൊടി ഇപ്പോള്‍ ഒരു ദുശ്ശകുനമാണ്. ഭാരതത്തിന്റെ കാര്യമെടുത്താല്‍ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ കുതിപ്പില്‍ എല്ലാത്തരം കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും നാടുനീങ്ങുകയാണ്. പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇക്കുട്ടര്‍ തുടച്ചുനീക്കപ്പെട്ടു എന്നുതന്നെ പറയാം. ഭാരതത്തിന്റെ ശത്രു രാജ്യങ്ങളില്‍ നിന്ന് പണവും ആയുധങ്ങളും കൈപ്പറ്റി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മാവോയിസ്റ്റ് ഭീകരതയെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉരുക്കു മുഷ്ടി ഉപയോഗിച്ച് സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്തിയിരിക്കുന്നു. കേരളം എന്ന ‘പച്ച’ത്തുരുത്തില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള അശ്രാന്ത പരിശ്രമമാണ് ഇടതുപാര്‍ട്ടികള്‍ നടത്തുന്നത്. എന്നാല്‍ ഉരുക്കുമുഷ്ടിയുടെ കരുത്ത് ഇടത്- ജിഹാദി ശക്തികള്‍ അധികം വൈകാതെ തിരിച്ചറിയും.

 

വെറുതെയാവില്ല

Tags: CPM KannurCPM Martyrs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

Kerala

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മിന് തലവേദന

Kerala

ക​ണ്ണൂ​രി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം: നാ​ട​ൻ ബോം​ബും ക​മ​ന്‍റു​ക​ളി​ൽ കൊ​ല​വി​ളി​യും, ‘റെഡ് ആർമി’ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

പഴയങ്ങാടി റെയില്‍വ്വേ സ്റ്റേഷനും പ്രതിഭാ ടാക്കീസിനും ഇടയിലുള്ള തണ്ണീര്‍തടം നികത്തുന്നു
Kerala

റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വയല്‍ നികത്തല്‍; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.