പാലക്കാട്: ഒരു ദളിത് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രശോഭ് നേരത്തെ രമേഷ് പിഷാരടിയോടൊപ്പം ഇലക്ഷന്‍ പ്രചരണത്തിന് കൂടെ നടന്നിരുന്ന ആളാണ്. ഇതിനെക്കുറിച്ചുളള ചോദ്യത്തിന് രമേശ് പിഷാരടി നല്‍കിയ മറുപടി ഇതാണ്:
”അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്, അതൊന്നും ഇലക്ഷനെ ബാധിക്കില്ല ‘. ഇങ്ങിനെ സ്ത്രീപീഢനകനായ ഒരാളെ പിഷാരടി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുടെ രക്തം തിളയ്‌ക്കുക സ്വാഭാവികം, കണ്ണകിയുടെ നാടായ പാലക്കാട് പ്രത്യേകിച്ചും. .
ഏത് ജനങ്ങള്‍ വോട്ടുനല്‍കി ജയിപ്പിച്ച MLA-രാഹുല്‍ മാങ്കൂട്ടത്തിലും കൗണ്‍സിലറായ പ്രശോഭും അവരുടെ സംഘടനപരായ സ്വാധീനവും, ഭരണപരമായ അധികാരവും ഉപയോഗിച്ച് നടത്തിയ സ്‌ത്രീത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ വെറും വ്യക്തിപരമാണെന്ന് പിഷാരടിയ്‌ക്ക് എങ്ങിനെ പറയാന്‍ കഴിയും?
അതറിയാനാണ് പാലക്കാട്ടെ സ്ത്രീകള്‍ രോഷത്തോടെ പ്രതികരിച്ചത്. പാലക്കാട് കണ്ണകിയുടെ നാടാണ്, സ്ത്രീത്വത്തെ അവഹേളിച്ചാല്‍ കണ്ണകിമാര്‍ ചോദ്യം ചോദിക്കും. വെറും രാഷ്‌ട്രീയത്തിന്റെ പേരിലല്ല. സ്ത്രീകള്‍ പിഷാരടിയോടും കൂട്ടരോടും പ്രതികരിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചതിനാണ്. പണ്ട് സുരേഷ് ഗോപിയുടെ സ്ത്രീപീഢനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മാധ്യമവും മീഡിയവണ്ണും സ്ത്രീകള്‍ പിഷാരടിയോട് ചോദിക്കുന്ന ഈ വീഡിയോ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയാണ്. പിഷാരടിയ്‌ക്കെതിരായ സ്ത്രീകളുടെ ഈ പ്രതികരണം ശോഭാ സുരേന്ദ്രന് ചെക്ക് വെയ്‌ക്കും എന്ന രീതിയിലാണ് മീഡിയ വണ്ണും കോണ്‍ഗ്രസ് മാധ്യമസെല്ലും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി വന്ന ആള്‍ സ്ത്രീപീഢനവിഷയത്തില്‍ നടത്തിയ നിരുത്തരവാദപരമായ ഈ പ്രതികരണം തുറന്നുകാട്ടപ്പെടുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
















